റബീഉൽ അവ്വൽ മാസം വരുമ്പോൾ മൗലിദ് വിരോധികളുടെ വാദമാണ് വെള്ളിയാഴ്ച നടത്തുന്ന നുബാതീ ഖുതുബയിൽ നബി (സ്വ) യുടെ മൗലിദിനെക്കുറിച്ച് പറയുന്നില്ല മറിച്ച് വഫാതിനെപ്പറ്റിയാണ് പറയുന്നത് അത് കൊണ്ട് നബിദിനാഘോഷം പാടില്ലെന്നും ദുഖാചരണമാണ് നടത്തേണ്ടതെന്നും !!!!!എന്നാൽ ഈ വാദം ശുദ്ധ അസംബന്ധമാകുന്നു കാരണം ! നുബാതീ ഇമാമിന്റെ ഖുതുബ എത്ര ഏടുകളു ണ്ടെന്നത് അറിയാത്തത് കൊണ്ടാണിത്. ""ദീവാനി ഖുതബ് ഇബ്നു നുബാതി"' അത് പോലെ "ഖുതുബതുൽ ഹറമൈനി" തുടങ്ങിയ നുബാതി ഇമാമിന്റെ തന്നെ ധാരാളം ഖുതുബയിൽ നബി (സ്വ) യുടെ മൗലിദ് പറയുന്ന ഖുതുബകൾ തന്നെയുണ്ട് ഈ കുറിപ്പിന്റെ രണ്ടാം ഭാഗം ഇൻഷാ അല്ലാഹ് പ്രസിദ്ധീകരിക്കുമ്പോൾ അതുൾക്കൊള്ളിക്കുന്നതായിരിക്കും.എന്നാൽ !! ഇവിടെ ഉദ്ധരിക്കാൻ പോകുന്നത് നബി (സ്വ) യുടെ ജന്മദിനം ഈദാക്കാനുള്ള (ആഘോഷമാക്കാൻ) പറയുന്ന ഖുതുബയാണ്*കിതാബ് : العلاَّمة الشّيخ محمد بن عمر بحرق الحضرمي الشافعيقال في كتابه (حدائق الأنوار ومطالع الأسرار في سيرة النبيالمختار)
നബിദിനാഘോഷം ഒരേ ഒരു ചോദ്യം
ചോദ്യം - 01 👇❓ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യത്തിന്റെ ശൈലിയിൽ മാറ്റം വരുന്നത് കൊണ്ട് കുഴപ്പമുണ്ടൊ ??നിർബന്ധവും സുന്നത്തുമായ കാര്യമായ ഇൽമ് പഠിക്കൽ ! ഇതിന്ന് വേണ്ടി നബി (സ്വ) യോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളോ സ്വീകരിച്ചിട്ടില്ലാത്ത പുതിയൊരു രൂപം നമ്മൾ നൽകി !! (ശരീഅത്ത് കോളജ് , മദ്രസകൾ) അപ്പോൾ സുന്നത്തും നിർബന്ധവുമായ ഇൽമ് പഠിക്കലിന്ന് വേണ്ടി നബി സ്വ യോ സ്വഹാബത്തോ സ്വീകരിച്ചിട്ടില്ലാത്ത മാർഗ്ഗം നമ്മൾ സ്വീകരിച്ചു !!!ഇത് പോലെ നബി(സ്വ) യും സ്വഹാബത്തും ചെയ്ത കാര്യങ്ങളാണല്ലോ നബി (സ്വ) യുടെ മദ് ഹ് പാടിയതും പറഞ്ഞതും , നബി (സ്വ) യാകുന്ന റഹ്മത്തിന്ന് നന്ദി പ്രകടിപ്പിച്ചതും , നബി(സ്വ) ജനിച്ച ദിവസത്തിൽ നോമ്പനുഷ്ടിച്ചതും , റബീഉൽ അവ്വൽ 12 ന്ന് നബി സ്വ മദീനത്തെത്തിയപ്പോൾ സ്വഹാബാക്കൾ ദഫ് മുട്ടി ബൈത്ത് പാടിയതും സന്തോഷിച്ചതുമൊക്കെ , ഈ കാര്യങ്ങളൊക്കെ നമുക്കെന്ത് കൊണ്ട് വുപുലമായ ശൈലിയിൽ റബീഉൽ അവ്വൽ 12 ന്ന് നടത്തിക്കൂട ???? ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യം അതിന്റെ ശൈലിയിലോ രൂപത്തിലോ മാറ്റം വരുന്നതെങ്ങനെ അനിസ്ലാമികമാകും ????
മുത്ത് നബിയുടെ വഫാത്ത് ദുരന്തമോ ?
നബി (സ്വ) പഠിപ്പിക്കുന്നു എന്റെ ജീവിതവും വഫാത്തും നിങ്ങൾക്ക് ഖൈറാണ് അവിടത്തെ വഫാത്തും നമുക്ക് ഖൈറാണ് അല്ലാതെ ദുരന്തമാചരിക്കാനുള്ളതല്ല مَا يَحْصُلُ لِأُمَّتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنَ اسْتِغْفَارِهِ بَعْدَ وَفَاتِهِ]١٤٢٥٠ - عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، عَنِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ: " «إِنَّ لِلَّهِ مَلَائِكَةً سَيَّاحِينَ، يُبَلِّغُونَ عَنْ أُمَّتِي السَّلَامَ ". قَالَ: وَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " حَيَاتِي خَيْرٌ لَكَمْ تُحْدِثُونَ وَيُحَدَثُ لَكَمْ، وَوَفَاتِي خَيْرٌ لَكَمْ تُعْرَضُ عَلَيَّ أَعْمَالُكُمْ، فَمَا رَأَيْتُ مِنْ خَيْرٍ حَمَدَتُ اللَّهَ عَلَيْهِ، وَمَا رَأَيْتُ مِنْ شَرٍّ اسْتَغْفَرْتُ اللَّهَ لَكَمْ» ".رَوَاهُ الْبَزَّارُ، وَرِجَالُهُ رِجَالُ الصَّحِيحِ.مجمع الزواهد ٩/٢٤ - ١٤٢٥٠.റസൂലുള്ളാഹി(സ്വ)ജനിച്ചദിവസം തന്നെ യല്ലേ വഫാത്തായതും അതിനാൽ അന്ന് ആഘോഷിക്കാൻ പാടുണ്ടോ? ഇമാമീങ്ങൾ എന്ത് പഠിപ്പിച്ചു മഹാനായ ഇമാം സുയൂതി (റ) ഹാവിയിലും , സ്വാലിഹിശാമി (റ) സുബുലുൽ ഹുദയിലും പഠിപ്പികുന്നു وَقَوْلُهُ: مَعَ أَنَّ الشَّهْرَ الَّذِي وُلِدَ فِيهِ، إِلَى آخِرِهِ.جَوَابُهُ أَنْ يُقَالَ أَوَّلًا: إِنَّ وِلَادَتَهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَعْظَمُ النِّعَمِ عَلَيْنَا، وَوَفَاتَهُ أَعْظَمُ الْمَصَائِبِ لَنَا، وَالشَّرِيعَةُ حَثَّتْ عَلَى إِظْهَارِ شُكْرِ النِّعَمِ وَالصَّبْرِ وَالسُّكُونِ وَالْكَتْمِ عِنْدَ الْمَصَائِبِ، وَقَدْ أَمَرَ الشَّرْعُ بِالْعَقِيقَةِ عِنْدَ الْوِلَادَةِ، وَهِيَ إِظْهَارُ شُكْرٍ وَفَرَحٍ بِالْمَوْلُودِ، وَلَمْ يَأْمُرْ عِنْدَ الْمَوْتِ بِذَبْحٍ وَلَا بِغَيْرِهِ بَلْ نَهَى عَنِ النِّيَاحَةِ وَإِظْهَارِ الْجَزَعِ، فَدَلَّتْ قَوَاعِدُ الشَّرِيعَةِ عَلَى أَنَّهُ يَحْسُنُ فِي هَذَا الشَّهْرِ إِظْهَارُ الْفَرَحِ بِوِلَادَتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دُونَ إِظْهَارِ الْحُزْنِ فِيهِ بِوَفَاتِهِ،(١/٢٢٦) الحاوي للفتاوي ، سبل الهدى والرشاد، في سيرة خير العباد، (١/٣٧١)ഉത്തരം:-"റസൂലുള്ളാഹി(സ)യുടെ ജന്മദിനം ഏറ്റവും വലിയ അനുഗ്രഹമാണ് എന്നാൽ അവിടത്തെ വിയോഗം ഏറ്റവും വലിയ പ്രതിസന്ദിയുമാണ് !!! എന്നാൽ ഇസ്ലാമിക ശരീ അത്ത് അനുഗ്രഹത്തിന്റെ മേൽ നന്ദി പ്രകടിപ്പിക്കാനും പ്രതിസന്ദിയുടെയും പ്രയാസത്തിന്റെയും മേൽ ക്ഷമിക്കാനും സമാധാനിക്കാനുമാണ് പ്രേരിപ്പിച്ചിട്ടുള്ളത് ഇസ്ലാമിക ശരീ അത്ത് ഒരു കുഞ്ഞ് ജനിച്ചാൽ "അഖിഖ"അറുക്കാൻ പറഞ്ഞത് ആജനനത്തിൽ നന്ദിപ്രഘടിപ്പിക്കാൻ വേണ്ടിയാണ് എന്നാൽ മരണപ്പെട്ടാൽ "അഖിഖത്ത് അറുക്കാൻ പറയുന്നില്ലെന്നുമാത്രമല്ല ദുഃഖം പ്രകടിപ്പിക്കലും അട്ടഹസിച്ചു കരയലും വിരോധിക്കുകയാണ് ചെയ്തത് ഈ അടിസ്ഥാനത്തിൽ റസൂലുള്ളാഹി(സ)യുടെ ജന്മദിനത്തിൽ സന്തോഷിക്കുകയും വിയോഗത്തിൽ ദുഃഖിക്കാൻ പാടില്ല എന്നുമാണ് അറിയിക്കുന്നത്..___(ഹാവീ ലിൽ ഫതാവ - 1/226 - , സുബുലുൽ ഹുദാ - 1/371)ഭർത്താവ് മരണപ്പെട്ടാൽ പോലും ഭാര്യക്ക് ദുഖമാവൽ വെറും 03 ദിവസം മാത്രമേ ഇസ്ലാം അനുവദിക്കുന്നുള്ളൂ !!! ഇതൊന്നും പഠിക്കാതെ മരണത്തെ ദുരന്തമായി ആചരിക്കാൻ പറയുന്ന ജാഹിലുകളെ തിരിച്ചറിയുക !!!!
Post a Comment