"""""മൗലിദാഘോഷം ഇബ്നുൽ ഹാജ് (റ) വിന്റെ മദ്ഖലിൽ" തെറ്റിദ്ധരിപ്പിച്ച കേരള മുജാഹിദുകൾക്ക് മാപ്പില്ല"""""""""""""""______✒കർമ്മ ശാസ്ത്ര പണ്ഡിതർ അങ്ങനെയാണ് ഓരോ കർമ്മങ്ങളും എങ്ങനെ ഏത് രൂപത്തിൽ ചെയ്യണമെന്നും പ്രത്യേകമായി Dou's and dont's അവരുടെ കിതാബുകളിൽ രേഖപ്പെടുത്തും . ഇത് ഓരോ കർമ്മങ്ങളുടെയും നെല്ലും കതിരും വേർതിരിച്ച് സ്വഹീഹായ നിലയിൽ അമൽ ചെയ്യാൻ വേണ്ടിയാണ്. ഇതാണ് മാലികി മദ് ഹബിലെ കർമ്മ ശാസ്ത്ര പണ്ഡിതനായ ബഹുമാനപ്പെട്ട ഇബ്നുൽ ഹാജ് (റ) വിന്റെ മാലികി ഫിഖ്ഹീ ഗ്രന്ഥമായ "അൽ മദ്ഖൽ" എന്ന ഗ്രന്ഥത്തിൽ മൗലിദാഘോഷത്തെ ചർച്ച ചെയ്തതും ! ഈ ചർച്ചയിൽ നിന്നാണ് സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി കേരള മുജാഹിദുകൾ മൗലിദാഘോഷത്തെ എതിർക്കാൻ കൂട്ട് പിടിച്ചത് !!! അതങ്ങനെയാണല്ലോ കിതാബുകളിൽ അപ്പുറവും ഇപ്പുറവും കട്ട് വെച്ച് കബളിപ്പിക്കുന്ന പോസ്റ്ററുകൾ ഉണ്ടാക്കി പ്രചരിപ്പിക്കുക എന്നത് കേരള വഹാബികളുടെ സ്ഥിരം നയമാണല്ലോ !!!ആദ്യമായി മുജാഹിദുകൾ കൊടുത്ത പോസ്റ്റർ താഴെ കൊടുക്കുന്നു ///////////////////////////////ഇമാം ഇബ്നുല്‍ ഹാജ് (റ) (വഫാത്ത് ഹിജ്റ: 737) :قال الإمام ابن الحاج رحمه الله : (فصل في المولد: ومن جملة ما أحدثوه من البدع، مع اعتقادهم أن ذلك من أكبر العبادات وأظهر الشعائر ما يفعلونه في شهر ربيع الأول من المولد وقد احتوى على بدع ومحرمات جملة)ഇമാം ഇബ്നുല്‍ ഹാജ് (റ) പറയുന്നു: " മൗലിദ് എന്നത് : അവര്‍ പുതുതായുണ്ടാക്കിയ ബിദ്അത്തുകളില്‍ ഒന്നാണ്. റബീഉല്‍ അവ്വല്‍ മാസത്തില്‍ അവരാഘോഷിക്കുന്ന മൗലിദ് ഏറ്റവും വലിയ ഇബാദത്താണെന്നും ഇസ്‌ലാമിന്‍റെ ഏറ്റവും വലിയ ശിആറാണെന്നും അവര്‍ കരുതുന്നുവെങ്കിലും അത് മൊത്തത്തില്‍ ബിദ്അത്തുകളും ഹറാമുകളും അടങ്ങുന്ന പ്രവര്‍ത്തനമാണ്" - [ المدخل : 2/10].//////////////////////////////////////////////////////////ആദ്യമായി ഒരു കാര്യം മനസ്സിലാക്കുക ഈ വിഷയം ഇബ്നുൽ ഹാജ് (റ) ചർച്ചക്ക് കൊണ്ട് വരുന്നത് തന്നെ മൗലിദാഘോഷം പിഴച്ച ബിദ് അത്താണെന്നും അതിനാൽ ഇത് ചെയ്യരുത് എന്നും പറയാനല്ല മറിച്ച് മൗലിദാഘോഷം സ്വഹീഹായ നിലയിൽ എങ്ങനെ ഏത് രൂപത്തിൽ ചെയ്യണമെന്നും ഹറാമൊന്നും കലരാത്ത നിലയിൽ പ്രത്യേകിച്ച് മഹാനവർകളുടെ കാലത്തുണ്ടായിരുന്ന വാദ്യോകകരണങ്ങളൊക്കെ ഉപയോഗിച്ച് പലഹറാമായ പ്രവർത്തനങ്ങളും കൂട്ടിക്കലർത്തി അക്കാലത്തെ ചില ആളുകൾ ചെയ്തത് പോലെ ചെയ്യാൻ പാടില്ലെന്നും പഠിപ്പിക്കാനാണ് പ്രത്യേകമായി ഒരു അദ്ധ്യായം തന്നെ കൊണ്ട് വന്ന് ചർച്ച ചെയ്യുന്നത് ഇത് തുടർ വായനയിലൂടെ മനസ്സിലാകും. ഇൻഷാ അല്ലാഹ്...ഇവിടെ കേരള മുജാഹിദുകൾ നടത്തിയ വമ്പൻ തട്ടിപ്പ് നോക്കാം അതായത് ഇമാമവർകൾ കൊടുത്ത അദ്ധ്യായം തന്നെ [فَصْلٌ فِي مَوْلِدِ النَّبِيّ والبدع المحدثة فِيهِ]ഇതാണ് അദ്ധ്യായം. അതിന്റെ യഥാർത്ഥ അർത്ഥം താഴെ കാണുക"നബി (സ്വ) യുടെ മൗലിദിനെപ്പറ്റിയും ആ മൗലിദിൽ പുതുക്കി ഉണ്ടാക്കപ്പെട്ട ചില അനാചാരങ്ങളെ പറ്റിയും പറയുന്ന അദ്ധ്യായം"എന്നാൽ മുജാഹിദുകൾ ബോധപൂർവ്വം ഈ ഹെഡ്ഡിംങ് മറച്ചു വെച്ചു. എന്നിട്ട് ബാബിലുള്ള ഫസ്ലുൻ മൗലിദ് - എന്ന് മാത്രം കൊടുത്തു. ഹെഡ്ഡിംങ് കൊടുത്താൽ ആർക്കും കാര്യം മനസ്സിലാകും " എന്നാൽ ആർക്കും മനസ്സിലാകാതെ കബളിപ്പിക്കലാണല്ലൊ വഹാബിയുടെ പതിവ്. മൗലിദിൽ പുതുതായി ഉണ്ടാക്കിയത്" എന്നാകുന്നു ഹെഡ്ഡിംങ്ങിൽ ബാക്കിയുള്ളത് . അല്ലാതെ മൗലിദ് പുതുതായി ഉണ്ടാക്കിയത് എന്ന് പറയാനല്ല !!! എന്നാൽ മുജാഹിദുകൾ കൊടുത്ത അർത്ഥമോ മൗലിദ് പുതുതായി ഉണ്ടാക്കിയത് എന്നതാകുന്നു ഇത് ശരിയല്ല !!! അക്കാലത്ത് ഹറാമായ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് മറ്റു പല തെറ്റായ പ്രവർത്തനങ്ങളും കലർത്തി മൗലിദാഘോഷിച്ചിരുന്നവരെപ്പറ്റിയാണ് മഹാൻ പറയുന്നത്. ഈ രൂപത്തിൽ ഹറാം കലർന്നതിനെ ഖണ്ഡിക്കുകയും ശേഷം ശരിയായ രൂപവും മഹാനവർകൾ താഴെ വിശദീകരിക്കുന്നു. ഈ വിശദീകരണമെങ്ങാനും മുജാഹിദുകൾ കൊടുത്താൽ കള്ളി വെളിച്ചത്താവുമല്ലോ എന്ന് കരുതി മുജാഹിദുകൾ കൊടുക്കുന്നില്ല നഊദുബില്ലാഹ് !!!!വിശദീകരണം തൊട്ട് താഴെത്തന്നെ മഹാനവർകൾ കൊടുക്കുന്നു. ഈ ഭാഗം മുജാഹിദ് പോസ്റ്ററിൽ കൊടുക്കുന്നില്ല. വാദ്യോപകരണങ്ങളുടെ ഉപയോഗത്തെ എതിർത്തതിന് ശേഷം മഹാൻ പറയുന്നത് കാണുക..فَآلَةُ الطَّرَبِ وَالسَّمَاعِ أَيُّ نِسْبَةٍ بَيْنَهَا وَبَيْنَ تَعْظِيمِ هَذَا الشَّهْرِ الْكَرِيمِ الَّذِي مَنَّ اللَّهُ تَعَالَى عَلَيْنَا فِيهِ بِسَيِّدِ الْأَوَّلِينَ وَالْآخِرِينَ. فَكَانَ يَجِبُ أَنْ يُزَادَ فِيهِ مِنْ الْعِبَادَاتِ وَالْخَيْرِ شُكْرًا لِلْمَوْلَى سُبْحَانَهُ وَتَعَالَى عَلَى مَا أَوْلَانَا مِنْ هَذِهِ النِّعَمِ الْعَظِيمَةِ وَإِنْ كَانَ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَمْ يَزِدْ فِيهِ عَلَى غَيْرِهِ مِنْ الشُّهُورِ شَيْئًا مِنْ الْعِبَادَاتِ وَمَا ذَاكَ إلَّا لِرَحْمَتِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِأُمَّتِهِ وَرِفْقِهِ بِهِمْ لِأَنَّهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - كَانَ يَتْرُكُ الْعَمَلَ خَشْيَةَ أَنْ يُفْرَضَ عَلَى أُمَّتِهِ رَحْمَةً مِنْهُ بِهِمْ كَمَا وَصَفَهُ الْمَوْلَى سُبْحَانَهُ وَتَعَالَى فِي كِتَابِهِ حَيْثُ قَالَ {بِالْمُؤْمِنِينَ رَءُوفٌ رَحِيمٌ} [التوبة: ١٢٨] .""""""""ലോകത്ത് കഴിഞ്ഞ് പോയവരുടേയും വരാനിരിക്കുന്നവരുടെയും നേതാവായ ആരംഭപ്പൂവായ മുത്ത് നബി (സ്വ) യെ നമുക്ക് അനുഗ്രഹമായി അല്ലാഹു നിയോഗിച്ച പരിശുദ്ധ റബീഉൽ അവ്വൽ മാസത്തെ ആദരിക്കുന്നതിന്റെയും വാദ്യോപകരണ ഉപയോഗത്തിന്റെയും ഇടയിൽ എന്ത് ബന്ധമാണുള്ളത് ??.!!!!!!*അല്ലാഹു തആല നമുക്ക് തന്ന ഈ വലിയ അനുഗ്രഹത്തിന്ന് നന്ദി പ്രകടിപ്പിച്ച് കൊണ്ട് ഇബാദത്തുകളും നന്മകളും ചെയ്യൽ നമുക്ക് നിർബന്ധമാണ്. നബി (സ്വ) മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഈ മാസത്തിൽ അധികമായി മറ്റൊന്നും ചെയ്ത് കാണിച്ച് തന്നിട്ടില്ലെങ്കിലും ശരി നമ്മൾ അധികരിപ്പിക്കണം, ! കാരണം ! ഉമ്മത്തിനോടുള്ള അനുഗ്രഹം കൊണ്ടാണ് നബി(സ)പ്രത്യേകമായി ഈ മാസത്തിൽ ഒരു കർമ്മവും അതികമായി ചെയ്ത് കാണിക്കാതിരുന്നത്. തന്റെ ഉമ്മത്തിന്ന് ഫർളാക്കപ്പെടും എന്ന ഭയത്താൽ നബി (സ്വ) ചില കർമ്മങ്ങൾ ഉപേക്ഷിക്കാറുണ്ടായിരുന്നു . ഇതിന്ന് കാരണം തന്റെ ഉമ്മത്തിനോടുള്ള നബി(സ)തങ്ങളുടെ കാരുണ്യമാണ്. അല്ലാഹു ഖുർ ആനിൽ പറഞ്ഞ പോലെ നബി (സ്വ) മുഹ്മിനീങ്ങളോട് കാരുണ്യമുള്ളവരാണ് ." (بالمؤمنين رءوف رحيم)പ്രസ്തുത ഉദ്ധരണിയിൽ നിന്നും വളരെ വ്യക്തമാണ് മൗലിദാഘോഷത്തിൽ ഇസ്ലാം നിഷിദ്ധമാക്കിയ വാദ്യോപകരണങ്ങൾക്ക് യാതൊരു ബന്ധമോ സ്ഥാനവുമോ ഇല്ല !! ഇസ്ലാം നിഷിദ്ധമാക്കിയത് എപ്പോഴും എല്ലായിടത്തും നിഷിദ്ധം തന്നെ മൗലിദാഘോഷത്തിലാണെങ്കിലും ശരി !!! ഈ രീതിയിൽ മഹാനവർകളുടെ കാലത്ത് നടന്നപ്പോൾ ശക്തമായി ഖണ്ഡിക്കുകയാണ് മഹാനവർകൾ ചെയ്യുന്നത് മറിച്ച് ഈ മാസത്തിൽ സൽകർമ്മങ്ങൾ കൊണ്ടും ഇബാദത്തുകൾ കൊണ്ടും നബി (സ്വ) യാകുന്ന അനുഗ്രഹത്തിന്ന് അല്ലാഹുവിന്ന് ശുക്റ് ചെയ്യൽ (സുന്നികൾ ഇന്ന് ചെയ്യുന്നത് പോലെ) നിർബന്ധമാണെന്നാണ് പഠിപ്പിക്കുന്നത് . അല്ലാതെ മൗലിദാഘോഷം പിഴച്ച ബിദ് അത്താണെന്ന് പറയാനല്ല.വീണ്ടും നോക്കൂ لَكِنْ أَشَارَ - عَلَيْهِ الصَّلَاةُ وَالسَّلَامُ - إلَى فَضِيلَةِ هَذَا الشَّهْرِ الْعَظِيمِ «بِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - لِلسَّائِلِ الَّذِي سَأَلَهُ عَنْ صَوْمِ يَوْمِ الِاثْنَيْنِ فَقَالَ لَهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - ذَلِكَ يَوْمٌ وُلِدْتُ فِيهِ» فَتَشْرِيفُ هَذَا الْيَوْمِ مُتَضَمِّنٌ لِتَشْرِيفِ هَذَا الشَّهْرِ الَّذِي وُلِدَ فِيهِ. فَيَنْبَغِي أَنْ نَحْتَرِمَهُ حَقَّ الِاحْتِرَامِ وَنُفَضِّلَهُ بِمَا فَضَّلَ اللَّهُ بِهِ الْأَشْهُرَ الْفَاضِلَةَ وَهَذَا مِنْهَا لِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «أَنَا سَيِّدُ وَلَدِ آدَمَ وَلَا فَخْرَ» وَلِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «آدَم وَمَنْ دُونَهُ تَحْتَلِوَائِي» انْتَهَى.""തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്‍കുന്നു. നബി (സ്വ) പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ നാം ഈ ദിവസത്തെ ബഹുമാനിക്കൽ നമുക്കത്യാവശ്യമാണ്. അല്ലാഹു മറ്റ് മാസങ്ങളെ ശ്രേഷ്ഠമാക്കിയ പോലെ നാം ഈ മാസത്തെയും ശ്രേഷ്ഠമാക്കണം. നബി (സ്വ) യുടെ വാക്കിൽ നിന്ന് കിട്ടും ഞാൻ ആദം സന്ധതികളുടെ നേതാവാണ്" ഈ പറഞ്ഞത് ഫഖ്റ് പറഞ്ഞതല്ല !!! കൂടാതെ ഞാൻ , ആദം (അസ) അവരുടെ മക്കളും എന്റെ ലിവാഇന്റെ ചുവട്ടിലാണ്.” (അല്‍ മദ്ഖല്‍, വാ :2,പേജ്: 3).പ്രസ്തുത ഉദ്ധരണിയിൽ നിന്നും വളരെ വ്യക്തം ഉമ്മത്തിന്ന് ഫർളാക്കപ്പെടുമോ എന്ന ഭയം കാരണം നബി (സ്വ) ചില കർമ്മങ്ങൾ ഉപേക്ഷിക്കാറുണ്ട് എന്ന് പറഞ്ഞല്ലോ !! പക്ഷെ നബി (സ്വ) യുടെ ജന്മദിനത്തെ കുറിച്ച് സൂചന നബി (സ്വ) തന്നെ നൽകുന്നുണ്ടെന്നും ആ ദിവസത്തെയും ദിവസമുൾക്കൊള്ളുന്ന മാസം തന്നെ നാം അർഹമായ രീതിയിൽ ആദരിക്കുകയും ബഹുമാനിക്കുകയും വേണമെന്ന് പഠിപ്പിക്കുകയാണ്.പ്രസ്തുത അദ്ധ്യായത്തിൽ ധാരാളം വിശദീകരണങ്ങൾ ഇനിയും ഉണ്ട് തെറ്റിദ്ധരിച്ച് പോയവർക്ക് മുകളിൽ പറഞ്ഞ ഭാഗം തന്നെ ധാരാളം മതി എന്ന് മനസ്സിലാക്കിക്കൊണ്ട് തൽക്കാലം നിർത്തുന്നു_✒
മൗലിദാഘോഷം ഇബ്നുൽ ഹാജ് (റ) വിന്റെ മദ്ഖലിൽ തെറ്റിദ്ധരിപ്പിച്ചവർ
Favas Nilambur
0
Post a Comment