സൂറത്ത് യൂനുസ് 58 മത്തെ ആയത്തിലൂടെ റഹ്മത്ത് കൊണ്ട് സന്തോഷിക്കാൻ അല്ലാഹുവിന്റെ കൽപ്പന__✒മുജാഹിദ് മൗലവിയുടെ ഒരു യൂടൂബ് വോയിസ് കേട്ടു റഹ്മത്തെന്നാൽ നബി (സ്വ) മാത്രമല്ല , ഈസാ നബിയും , അലിയ്യ് (റ) , മഴ അങ്ങനെ കുറേ കാര്യങ്ങൾ റഹ്മത്തായി ഉണ്ടല്ലോ ! അപ്പൊൾ ഈസാ നബിന്റെയും അലിയ്യ് (റ) വിന്റെയൊക്കെ ജന്മദിനാഘോഷം എന്ത് കൊണ്ട് നടത്തുന്നില്ല എന്ന് !!!!!!!!അൽഹംദുലില്ലാഹ് !!!! എന്തായാലും ഒരു കാര്യം ഉറപ്പായല്ലോ ഹബീബ് (സ്വ) റഹ്മത്താണെന്നും ഈ റഹ്മത്ത് കൊണ്ട് സന്തോഷിക്കണമെന്നും കിട്ടി ഇത് മൗലവിയും നിഷേധിക്കണില്ലല്ലോ ?! ഇനി ഈസാ നബി (അസ) അലിയ്യ (റ) വിന്റെ കാര്യം മാത്രം പറഞ്ഞാൽ മതിയല്ലോ !!!മറ്റൊരു ഒരു കാര്യം ഉണർത്തട്ടെ ലോകത്തുള്ള ഏറ്റവും വലിയ അനുഗ്രഹം അത് ഹബീബ് (സ്വ) തന്നെയാണ് മറ്റേത് അനുഗ്രഹത്തേക്കാളുംകൂടാതെ ജനിച്ച ദിവസം എല്ലാ ആഴ്ച തോറും നോമ്പെടുത്ത് മൗലിദ് ആചരിക്കാൻ ലോകത്തിന്റെ നേതാവായ ഹബീബ് (സ്വ) യുടേതല്ലാതെ മറ്റേത് പ്രവാചകനാണ് ഉള്ളത് മൗലവീ ഇനിയേതെങ്കിലും സ്വഹാബത്തിനുണ്ടോ ഈ ഒരു പ്രത്യേകത ????ഇനി ഈസാ നബി (അസ) അലിയ്യ് (റ) ആകുന്ന അനുഗ്രഹത്തിൽ എന്ത് കൊണ്ട് അവരെക്കൊണ്ട് സന്തോഷിക്കുന്നില്ലാ എന്നാണല്ലോ !! അല്ലയോ മൗലവീ മുർസൽ മൗലീദും ബദർ മൗലീദൊക്കെ കഴിച്ച് ഇവരേയൊക്കെ ഏറ്റവും കൂടുതൽ സ്മരിക്കുന്ന സുന്നികളോടാണ് ഈ കാര്യം പറയുന്നത് എന്ന് മറന്ന് പോയോ മൗലവീ ??!! ഈസാ നബി (അസ) മിന്റെ ജനന ദിവസവും, വഫാത്ത് ദിവസവും , അലിയ്യ് (റ) വിന്റെ ജനന ദിവസവും വഫാത്ത് ദിവസവും സുന്നികൾ അവരുടെ മേൽ ഫാതിഹയും യാസീനും അവരുടെ മൗലീദൊക്കെ കഴിച്ച് പ്രസ്തുത ദിവസത്തെ ആദരിക്കുന്നത് തെറ്റാണെന്ന് പറയുന്നവരല്ല കേട്ടൊ !!! പക്ഷെ ഈസാ നബി (അസ) ,അലിയ്യ് (റ) നമ്മളൊക്കെ ആ മുത്ത് നബിയുടെ കീഴിലാകുന്നു. അത് കൊണ്ട് തന്നെ മുർസൽ മൗലിദും ബദർ മൗലീദിനേക്കാളൊക്കെ വിപുലമായിരിക്കും നമ്മുടെയൊക്കെ നേതാവായ മുത്ത് നബി (സ്വ) യുടെ ഈദ് മീലാദ് ആഘോഷം കേട്ടൊ !!!എന്തായാലും മൗലവീ താങ്കളുടെ ഈ കണ്ട് പിടിത്തം കണ്ട് സത്യത്തിൽ ചിരി വന്ന് പോയി !!!!കാരണം ഈ ജന്മദിനാഘോഷമെന്നാൽ കേക്ക് മുറിച്ച് മെഴുക് തിരി കത്തിക്കലാണെന്നാണോ കുട്ടി മൗലവി മനസ്സിലാക്കി വെച്ചത് !! എന്താണ് ജന്മദിനാഘോഷമെന്ന് പഠിക്കാത്തത് കൊണ്ടുള്ള വിവരക്കേടാണ് താങ്കൾക്ക് !!! ജന്മദിനാഘോഷം എന്ന പേരിൽ ലോക മുസ്ലിമീങ്ങൾ ചെയ്യുന്നത് എന്താണെന്ന് ശരിക്കും പഠിച്ചോളൂ അല്ലാഹു നമുക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹമായ മുത്ത് നബി (സ്വ) യെ ഈ ലോകത്തേക്ക് അയക്കപ്പെട്ട ദിവസം , മാസം ഈ വലിയ അനുഗ്രഹത്തിൽ സന്തോഷിക്കുകയും അല്ലാഹുവിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് , ലോകത്തിന്ന് തന്നെ ഈയൊരനുഗ്രഹം അല്ലാഹു നമുക്ക് നൽകാൻ തെരെഞ്ഞെടുത്ത ദിവസം റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയാകുന്നു അത് കൊണ്ട് തന്നെ ഈ ദിനത്തിലുള്ള സന്തോഷ പ്രകടനങ്ങളെ പൊതുവേ ജന്മദിനാഘോഷം എന്ന് പറയുന്നു. നബി (സ്വ) യാകുന്ന റഹ്മത്ത് കൊണ്ട് സന്തോഷിക്കാൻ അവിടന്ന് ജനിച്ച ദിവസം തന്നെ തെരെഞ്ഞെടുക്കാമെന്നും അതാവർത്തിച്ച് ചെയ്യണമെന്നതിന്നും അസ്ഖലാനി ഇമാമിനെ പോലുള്ള ധാരാളം പണ്ഡിതന്മാരുടെ ഉദ്ധരണികളും സുന്നികൾക്ക് തെളിവായിട്ടുണ്ട്. പാടില്ലെന്നതിന്ന് ഒരു തെളിവും നിങ്ങളുടെ കയ്യിലില്ലല്ലോ ?!!പ്രസ്തുത ദിവസത്തിൽ വന്ന പ്രവാചകൻ അല്ലെങ്കിൽ പ്രവാചകന്ന് വേണ്ടി അല്ലാഹു തെരെഞ്ഞെടുത്ത ദിവസം രണ്ടായാലും സന്തോഷിക്കാനുള്ളത് തന്നെയാണ്. പിന്നെ ഈ സന്തോഷവും ഷുക്റ് ചെയ്യലും നബി (സ്വ) യുടെ ജന്മദിനത്തിൽ മാത്രമായി ചെയ്യുന്ന പ്രത്യേക ഇബാദത്തല്ല മറിച്ച് എല്ലായിപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് , നബി (സ്വ) ജനിച്ച ദിവസമാകുമ്പോൾ വിപുലമായി ചെയ്യുന്നു ഈ ദിനത്തിന്ന് കൂടുതൽ പ്രത്യേകതയുണ്ടെന്നും വിശ്വസിക്കുന്നു !!! പക്ഷെ ഇതിനർത്ഥം അല്ലാഹു നമുക്ക് നൽകപ്പെട്ട മറ്റ് അനുഗ്രഹത്തിൽ സന്തോഷിക്കാൻ പാടില്ലെന്നോ ശുക്റ് ചെയ്യാൻ പാടില്ലെന്നോ അല്ല !!!! പക്ഷെ നമുക്ക് നൽകപ്പെട്ട മറ്റേത് അനുഗ്രഹത്തേക്കാളൊക്കെ വലിയ അനുഗ്രഹം അത് മുത്ത് നബി (സ്വ) മാത്രമാകുന്നു അത് കൊണ്ട് മുഹ്മിനീങ്ങൾ നബി (സ്വ) യാകുന്ന അനുഗ്രഹത്തിൽ ഏറ്റവും നല്ല നിലയിൽ തന്നെ സന്തോഷിക്കുകയും ചെയ്യും.പിന്നെ ഒരായത്തിന്ന് ഒരുപാട് വ്യാഖ്യാനങ്ങൾ അഹ്ലുസ്സുന്നയുടെ മുഫസ്സിറുകൾ നൽകിയിട്ടുണ്ട് അതൊക്കെ സുന്നികൾക്ക് അംഗീകരിക്കാൻ ഒരു പ്രയാസവുമില്ല ! ഈസാ നബി (അസ) അലിയ്യ് (റ) അനുഗ്രഹമാണെന്ന് മുഫസ്സിറുകൾ സ്വഹീഹായ നിലയിൽ പഠിപ്പിക്കുന്നത് വിശ്വസിക്കാൻ പാടില്ലെന്ന് വാദിക്കുന്നവരുമല്ല സുന്നികൾ . പക്ഷെ മുജാഹിദുകൾ എന്ത് കൊണ്ട് അംഗീകരിക്കുന്നില്ല ???? സംഘടനക്ക് ഒപ്പിച്ച് അംഗീകരിക്കും അല്ലേ ?! എന്തായാലും മൗലവി ഓതിയ ആയത്തിൽ നബി (സ്വ) റഹ്മത്തല്ലാ എന്ന് കിട്ടുന്നില്ലല്ലോ അപ്പോൾ ഈ മുത്ത് നബി (സ്വ) യെ കൊണ്ട് എന്ത് കൊണ്ട് നിങ്ങൾ സന്തോഷിക്കുന്നില്ല നിങ്ങൾക്ക് ദുഖാചരമാണമാണല്ലോ ??! റഹ്മത്ത് കൊണ്ട് സന്തോഷിക്കാൻ പറഞ്ഞത് പോലെ മരണം നിങ്ങൾ ദുഖമാചരിച്ചോളൂ എന്ന് ഖുർ ആനിൽ വല്ല ആയത്തും ഉണ്ടോ മൗലവീ ???സുന്നികൾ മുർസൽ മൗലിദിലൂടെയും ബദർ മൗലീദിലൂടെയും മറ്റ് അമ്പിയാ മുർസലുകൾ, സ്വഹാബാക്കളെയൊക്കെ അനുസ്മരിക്കുന്നു റബീഉൽ അവ്വൽ 12 ന്ന് നബി (സ്വ) യെക്കൊണ്ട് സന്തോഷ പ്രകടനങ്ങളും വിപുലമായി മറ്റ് ദിനത്തെക്കാളിലധികമായി ചെയ്യുന്നു എന്നാൽ മൗലവീ താങ്കളും താങ്കൾ പ്രതിനിധാനം ചെയ്യുന്ന വഹാബികളും ഈ അമ്പിയാക്കളെയോ , സ്വഹാബാക്കളെ സ്മരിക്കുകയോ , നബി (സ്വ) യെക്കൊണ്ട് സന്തോഷിക്കാറോ ഇല്ലല്ലോ എന്ത് കൊണ്ട് !?? ആദ്യം താങ്കളൊന്ന് ചെയ്ത് കാണിച്ച് കൊടുക്കൂ എന്നിട്ട് പോരേ വീരവാദങ്ങളൊക്കെ !!!✒
>മൗലിദാഘോഷം ഈ ഹദീസിൽ തെറ്റിദ്ധരിച്ച് പോകരുത്
മീലാദ് ടിപ്സ് - 07 "മൗലിദാഘോഷം ഈ ഹദീസിൽ തെറ്റിദ്ധരിച്ച് പോകരുത്"____✒മൗലിദാഘോഷത്തെ എതിർക്കാൻ മൗലിദ് വിരോധികൾ കൊണ്ട് വരാറുള്ള പ്രധാനമായ ഒരു ഹദീസാണ് താഴെ കൊടുത്തിട്ടുള്ളത്عَنْ عَائِشَةَ، قَالَتْ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ»(സ്വഹീഹ് മുസ്ലിം ഹദീസ് നമ്പർ - 1718)പ്രസ്തുത ഹദീസ് ഓതി മൗലിദ് വിരോധികൾ അർത്ഥം പറയാറുള്ളത് "ആരെങ്കിലും മതത്തിൽ ഒരു കാര്യം പുതുതായി കൊണ്ട് വന്നാൽ അത് തള്ളപ്പെടേണ്ടതാണ്" എന്ന അർഥം പറയും എന്നാൽ മൗലിദാഘോഷം എന്നത് മതത്തിൽ പുതുതായി ഉണ്ടാക്കിയതാണോ ഒരിക്കലുമല്ല ഖുർ ആനിലും സുന്നത്തിലും ഇജ്മാഇലും ഖിയാസിലും തുടങ്ങി നാല് പ്രമാണത്തിലും മൗലിദാഘോഷത്തിന്നടിസ്ഥാനമുണ്ട്പക്ഷെ പ്രസ്തുത മുകളിൽ കൊടുത്ത ഹദീസിന്ന് മൗലിദ് വിരോധികൾ കൊടുത്ത ആശയം അത് ശരിയല്ല മറിച്ച് ഹദീസിൻറ്റെ യഥാർത്ഥ ആശയവും അർഥവും ഇങ്ങനെയാണ്നബി വചനത്തിലെ ഒരു വാക്ക് ശ്രദ്ധേയമാണ്."മതത്തില് പെടാത്ത കാര്യം പുതുതായി ഉണ്ടാക്കിയാല് എന്ന വാക്ക്" അപ്പോൾ മതത്തിൽ ഉൾപെടുന്ന കാര്യം പുതുക്കിയാൽ അല്ലെങ്കിൽ പുതുതായി കൊണ്ട് വന്നാൽ തള്ളപ്പെടെണ്ടതല്ല എന്ന ആ വാക്ക് തന്നെ സൂചന നൽകുന്നു എന്നാൽ ഈ വാക്ക് വെട്ടി മാറ്റി എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ തള്ളപ്പെടെണ്ടതാണ് എന്ന വ്യാജ അർഥം നൽകി ഹദീസ് ഉദ്ധരിക്കുന്നത് കടന്ന കയ്യാണെന്ന് പറയാതെ വയ്യ.."ഫഹുവ റദ്ദുൻ"" എന്ന് നബി (സ്വ) പ്രത്യേകം പറഞ്ഞത് എന്തിന്ന് വേണ്ടിയാണെന്ന് മനസ്സിലാക്കിയാൽ മതി !!!!മതത്തിൽ ആരെങ്കിലും പുതുതായി കൊണ്ട് വന്നാൽ അത് തള്ളപ്പെടേണ്ടതാണ് പക്ഷെ മതത്തിൽ അടിസ്ഥാനമുള്ള ഒരു കാര്യത്തെ പുതുക്കിയാൽ പുതുക്കുക എന്നാൽ ! അതിൻറ്റെ സ്വഭാവം , ശൈലി എന്നിവയിൽ വരുന്ന മാറ്റം അതായത് ശറഹ് അനുവദിച്ച രീതിയിൽ പുതുക്കിയാൽ ഒരു കുഴപ്പവുമില്ല. അത് പോലെ ഒരു നല്ലകാര്യത്തിന്ന് തുടക്കം കുറിച്ചാൽ അതിന്നും ഒരുകുഴപ്പവുമില്ല മുകളിൽ പറഞ്ഞ നബി (സ്വ) തന്നെ മറ്റൊരു ഹദീസ് പഠിപ്പിക്കുന്നത് നോക്കൂ، قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ سَنَّ فِي الْإِسْلَامِ سُنَّةً حَسَنَةً، فَلَهُ أَجْرُهَا، وَأَجْرُ مَنْ عَمِلَ بِهَا بَعْدَهُ، مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَيْءٌ، وَمَنْ سَنَّ فِي الْإِسْلَامِ سُنَّةً سَيِّئَةً، كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا مِنْ بَعْدِهِ، مِنْ غَيْرِ أَنْ يَنْقُصَ مِنْ أَوْزَارِهِمْ شَيْءٌ»(സ്വഹീഹ് - മുസ്ലിം - ഹദീസ് നമ്പർ- 1017)"നബി (സ്വ) പഠിപ്പിക്കുന്നു ഇസ്ലാമിൽ ആരെങ്കിലും ഒരു നല്ല ചര്യ ആരംഭിച്ചാൽ അതിൻറ്റെ പ്രതിഫലം അവനുണ്ട്. അവരുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ പ്രതിഫലവും അവനുണ്ട്. ആരെങ്കിലും ഇസ്ലാമിൽ ഒരു ചീത്ത ചര്യ ആരംഭിച്ചാൽ അതിൻറ്റെ തിക്തഫലം അവനുണ്ട്. അവരുടെ തിക്തഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ തിക്തഫലവും അവനുണ്ട്. (സ്വഹീഹ് മുസ്ലിം)ഈ ഹദീസിൽ നിന്നും മഹാനായ ഇമാം നവവി (റ) പഠിപ്പിക്കുന്നു "ഈ ഹദീസ് നല്ല കാര്യങ്ങൾക്ക് തുടക്കം കുറിക്കാനും നല്ല മാതൃകകൾ രൂപീകരിക്കുന്നതിനും ഈ വചനം പ്രേരണ നൽകുന്നു. (ശറഹ് മുസ്ലിം)എന്നാൽ ഈ ഹദീസ് മൗലിദ് വിരോധികൾ പറയാറില്ലമറ്റൊരു ഹദീസ് നോക്കൂഎല്ലാ റക് അത്തിലും ഒരു സ്വഹാബി വര്യൻ സൂറത്ത് ഇഖ്ലാസ് ഓതുന്നത് ശ്രദ്ധയിൽ പെട്ട ഹബീബ് (സ്വ) ആ സ്വഹാബി വര്യനോട് കാര്യമൻവേഷിച്ചപ്പോൾ ഇഖ്ലാസ് സൂറത്ത് ഞാനിഷ്ടപ്പെടുന്നുവെന്ന് സ്വഹാബിവര്യൻ മറുപടി നൽകി അപ്പോൾ ഹബീബ് (സ്വ) പറഞ്ഞത് നിനക്കത് സ്വർഗ്ഗത്തിലേക്കെത്തിക്കുമെന്ന് പഠിപ്പിച്ചു. ഇതിൽ നിന്നും വളരെ വ്യക്തമാണ് ശരീ അത്തിന്ന് വിരുദ്ധമല്ലാത്ത പുതിയ കാര്യങ്ങൾ ചെയ്യുന്നത് എതിർക്കപ്പെടേണ്ടതല്ലെന്ന് നബി (സ്വ) യുടെ അംഗീകാരത്തിൽ നിന്ന് തന്നെ മനസ്സിലാകുന്നു.എന്നാൽ മൗലിദ് വിരോധികളുടെ അടിസ്ഥാനമില്ലാത്ത വാദങ്ങൾ ശരിയാണെന്ന് തെറ്റിദ്ധരിച്ച് പോയവർ ഒരു കാര്യം പ്രത്യേകം മനസ്സിലാക്കിക്കോളൂ മൗലിദാഘോഷം എന്നത് ദീനിൽ പുതുതായി ഉണ്ടാക്കിയതല്ല ദീനിൽ ഉള്ളതും അടിസ്ഥാനമായി സുന്നത്തിൽ നിന്നും , ഖുർ ആനിൽ നിന്നുമാണ്. ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യത്തെ പുതുക്കാമെന്നത് മുത്ത് നബി (സ്വ) യുടെ ഹദീസിന്റെ യഥാർത്ഥമായ ആശയമാണ്. ഈയടിസ്ഥാനത്തിൽ തന്നെ മൗലിദാഘോഷം വിപുലമായ രീതിയിൽ പുതുക്കിയതാണ് ഹിജ്റ 300 ന്ന് ശേഷം , വലിയ നീതിമാനും, ആബിദുമായ ഭരണാധികാരി മുളഫർ രാജാവ് (റ:അ) ചെയ്തത് . അല്ലാതെ മതത്തിൽ ഇല്ലാത്ത ഒരു കാര്യം പുതുതായി കൊണ്ട് വന്നതല്ല ! അത് കൊണ്ടാണല്ലോ അമലുൽ മൗലിദ് ബിദ് അത്ത് ഹസനയാണെന്ന് പറഞ്ഞ ഇമാമീങ്ങൾ തന്നെ മൗലിദിൻറ്റെ അടിസ്ഥാനം സുന്നത്തിൽ നിന്നാണെന്ന് പഠിപ്പിച്ചത്. ഇങ്ങനെ ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യം പുതുക്കാൻ പാടില്ല അത് നരകത്തിലേക്കുള്ള ബിദ് അത്താണെങ്കിൽ ഇന്നത്തെ മദ്രസയും, ശരീഅത്ത് കോളെജും , ദീനീ സംഘടനയും, ദീനീ സമ്മേളനങ്ങളും, തുടങ്ങി ധാരാളം കാര്യങ്ങൾ നരകത്തിലേക്കുള്ള ബിദ് അത്താണെന്ന് പറയേണ്ടി വരും.!!!!___

Post a Comment