" മൂന്നിയൂർ നബിദിന മുഖാമുഖം ഫൈസൽ മൗലവിക്ക് ഖണ്ഡനം__________🔻27/11/2016 ഇന്നലെ മൂന്നിയൂരിൽ മൗലിദാഘോഷം അനിസ്ലാമികം വിഷയത്തിൽ മുജായിദുകൾ സംഘടിപ്പിച്ച മുഖാമുഖത്തിൽ ഫൈസൽ മൗലവിയോട് സുന്നികൾ നടത്തിയ ചോദ്യങ്ങളും മൗലവിയുടെ പ്രമാണമില്ലാത്ത തൊള്ളബഡായികൾക്കും തുറന്ന ഖണ്ഡനവും ചോദ്യങ്ങളും🔻മുഖാമുഖത്തിൽ നബി സ്വചെയ്തത് മാത്രമേ ചെയ്യാൻ പാടുള്ളൂ എന്ന വിഷയത്തിൽ നിന്ന് ഉമർ റ തറാവീഹ് 20 റക് അത്ത് നിസ്ക്കരിച്ചില്ലേ ഈ 20 ബിദ് അത്താണോ ഉമർ റ മുബ്തദിഅ് ആണൊ എന്ന ഒരു സാധാരണക്കാരനായ സഹോദരൻ റ്റെ ചോദ്യത്തിന്ന് മറുപടിയായി ഫൈസൽ മൗലവി പച്ചയായി കള്ളത്തരം പറഞ്ഞത് ഉമർ റ വിൻ റ്റെ കാലത്തോ , ഉമർ റ വോ തറാവീഹ് 20 റക് അത്ത് നിസ്ക്കരിക്കുകയോ കൽപ്പിക്കുകയോ ഉണ്ടായിട്ടില്ല ഉള്ള റിപ്പോർട്ടുകളാവട്ടെ അതൊക്കെ സ്വഹീഹല്ലാ എന്ന് തട്ടിവിട്ടു . പക്ഷേ സുന്നി വിഭാഗം ഉസ്താദുമാർ ഉടനെ പൊയി അടുത്തുള്ള പള്ളി ദർസിൽ നിന്നും കിതാബ് കൊണ്ട് വന്ന് മൗലവിയുടെ കള്ളത്തരം കയ്യോടെ പിടികൂടാൻ ശ്രമിച്ചപ്പോൾ മൈക്ക് കൊടുക്കാതെ സുന്നികളെ തടഞ്ഞ മുഖാമുഖമായിരുന്നു ഇന്നലെ മൂന്നിയൂരിൽ നടന്നത്🔻വിഷയാവതരണത്തിൽ ഫൈസൽ മൗലവി മൗലിദാഘോഷം ഉബൈദിയാക്കളുടെതാണെന്നും ആരാണ് ഉബൈദിയാക്കളെന്ന് പരിചയപ്പെടുത്താൻ കൊണ്ട് വന്ന കിതാബ് മഹാനായ ഇമാം നവവി റ യുടെ ഷൈഖവർകളായ അബൂശാമ റ യുടെ കിതാബിൽ നിന്നാണ് എന്നാൽ പൈസൽ മൗലവീ ഒന്ന് ചോദിക്കട്ടെ ബിദ് അത്ത് എന്താണെന്ന് പടിപ്പിക്കാൻ വേണ്ടി ഇതേ അബൂശാമ റ രചിച്ച കിതാബിലല്ലേ മൗലിദാഘോഷം നമ്മൾക്ക് പുണ്യപരമായ കാര്യമാണെന്ന് പടിപ്പിക്കുന്നത് , അപ്പോൾ എന്തേ ഫൈസൽ മൗലവീ അബൂശാമ റ പറഞ്ഞത് നിങ്ങൾ കണ്ടില്ലേ അബൂ ശാമ തങ്ങൾ പഞ്ഞത് അംഗീകരിക്കുമോ മഹാനവർകൾ മുബ്തദിആയിപ്പോയോ?? .... അതെങ്ങനെ മുറുക്കിപ്പിടിക്കലാണല്ലൊ പണി തുറന്ന് നോക്കുകയില്ലല്ലോ🔻സുന്നി ചോദ്യം : ???നബിദിനം അനിസ്ലാമികമെന്നതിന്ന് ഒരായത്ത് കൊണ്ട് വരുക ????ഫൗസൽ മൗലവി :ഞമ്മടെ മൗലവി കൊണ്ട് വന്നത് സൂറത്ത് ഹശറിലെ 7 ാമത്തെ ആയത്ത്അത് തന്നെ മുഴുവനും പറഞ്ഞിട്ടില്ല ഒരു കഷ്ണമാണ ഉദ്ധരിച്ചത്അത് ഫുള്ളായി കൊടുക്കുന്നുمَّا أَفَاءَ اللَّهُ عَلَىٰ رَسُولِهِ مِنْ أَهْلِ الْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ كَيْ لَا يَكُونَ دُولَةً بَيْنَ الْأَغْنِيَاءِ مِنكُمْ ۚ وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ وَاتَّقُوا اللَّهَ ۖ إِنَّ اللَّهَ شَدِيدُ الْعِقَابِവിവിധ നാടുകളില്‍നിന്ന് അല്ലാഹു അവന്റെ ദൂതന് നേടിക്കൊടുത്തതൊക്കെയും അല്ലാഹുവിനും അവന്റെ ദൂതന്നും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാണ്. സമ്പത്ത് നിങ്ങളിലെ ധനികര്‍ക്കിടയില്‍ മാത്രം ചുറ്റിക്കറങ്ങാതിരിക്കാനാണിത്. ദൈവദൂതന്‍ നിങ്ങള്‍ക്കു നല്‍കുന്നതെന്തോ അതു നിങ്ങള്‍ സ്വീകരിക്കുക. വിലക്കുന്നതെന്തോ അതില്‍നിന്ന് വിട്ടകലുകയും ചെയ്യുക. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവന്‍ തന്നെ; തീര്‍ച്ച. (Sura 59 : Aya 7)"വമാ ആതാകും" എന്നത് മുതൽ മൗലവി ഉദ്ധരിച്ചു ആയത്ത് ഫുള്ളായിവായിക്കുന്നവർക്ക് കാര്യം മനസ്സിലാകുംഈ ആയത്ത് ഓതി നബിദിനം അനിസ്ലാമികമെന്ന് മൂപ്പരുടെ വക ഒരു കോട്ടിമാറ്റലും🔻ശേഷം സുന്നി ഉപചോദ്യം :?ഈ ആയത്തിൽ മൗലിദാഘോഷം എന്നത് കൽപ്പനയാണോ ? അതോ നഹ് യ് (വിരോധം) ആണൊ ??ഫൈസൽ മൗലവി ;?വിരോധം !🔻സുന്നി: ?എവിടെ ഈ ആയത്തിൽ വിരോധം ആര് പടിപ്പിച്ചു ????ഫൈസൽ മൗലവി :? അങ്ങനെ പടിപ്പിക്കണമെന്നില്ല !!!🔻സുന്നി: എന്നാൽ ഈ ആയത്തിൽ മൗലിദാഘോഷം വിരോധമാണെങ്കിൽ ഒരു ഹദീസ് ഉദ്ധരിക്കൂ:??ഫൈസൽ മൗലവി:قال رسول الله صلى الله عليه وسلم: «من أحدث في أمرنا هذاما ليس منه فهو رد» مسلم ١٧١٨ആരെങ്കിലും മതത്തിൽ ഒരു കാര്യം പുതുതായി കൊണ്ട് വന്നാൽ അത് തള്ളപ്പെടേണ്ടതാണ്🔻സുന്നി: ? ഇതിൽ മൗലിദാഘോഷം എന്നത് മതത്തിൽ പുതുതായി ഉണ്ടാക്കിയതെന്നെവിടെ ??? അത് ആയത്ത് കൊണ്ടോ ഹദീസ് കൊണ്ടോ തെളിയിക്കാനാ പറഞ്ഞത്മാത്രവുമല്ല നിങ്ങൾ ഹദീസിന്ന് കൊടുത്ത ആശയം അത് ശരിയല്ല🔻ആ ഹദീസിൻ റ്റെ യഥാർത്ത ആശയവും അർഥവും ഇങ്ങനെയാണ്🔻നബി വചനത്തിലെ ഒരു വാക്ക് ശ്രദ്ധേയമാണ്. മതത്തില് പെടാത്ത കാര്യം പുതുതായി ഉണ്ടാക്കിയാല് എന്ന വാക്ക്. അപ്പോള് മതത്തില് ഉള്പെടുന്ന കാര്യം പുതുക്കിയാൽ അല്ലെങ്കിൽ പുതുതായി കൊണ്ട് വന്നാൽ തള്ളപ്പെടെണ്ടതല്ല എന്ന് ആ വാക്ക് തന്നെ സൂചന നല്കുന്നു.എന്നാല് ഈ വാക്ക് വെട്ടി മാറ്റി എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല് തള്ളപ്പെടെണ്ടതാണ് എന്ന വ്യാജ അർഥം നല്കി ഹദീസ് ഉദ്ധരിക്കുന്നത് കടന്ന കയ്യാണെന്ന് പറയാതെ വയ്യ..."ഫഹുവ റദ്ദുൻ എന്ന് നബി സ്വ പ്രത്യേകം പറഞ്ഞത് എന്തിന്ന് വേണ്ടിയാണ് മൗലവീ ???🔻മതത്തിൽ ആരെങ്കിലും പുതുതായി കൊണ്ട് വന്നാൽ അത് തള്ളപ്പെടേണ്ടതാണ് പക്ഷെ മതത്തിൽ അടിസ്ഥാനമുള്ള ഒരു കാര്യത്തെ പുതുക്കിയാൽ പുതുക്കുക എന്ന് വെച്ചാൽ അതിൻ റ്റെ സ്വഭാവം , ശൈലി എന്നിവയിൽ വരുന്ന മാറ്റം ഇങ്ങനെ ശറഹ് അനുവദിച്ച രീതിയിൽ പുതുക്കിയാൽ ഒരു കുഴപ്പവുമില്ല. അത് പോലെ ഒരു നല്ലകാര്യത്തിന്ന് തുടക്കം കുറിച്ചാൽ അതിന്നും ഒരുകുഴപ്പവുമില്ല മുകളിൽ പറഞ്ഞ നബി സ്വ തന്നെ മറ്റൊരു ഹദീസ് പടിപ്പിക്കുന്നത് നോക്കൂ🔻صلى الله عليه وسلم : ( من سن في الإسلام سنة حسنة فله أجرها ، وأجر من عمل بها من بعده من غير أن ينقص من أجورهم شيء ، ومن سن في الإسلام سنة سيئة كان عليه وزرها ووزر من عمل بها من بعده من غير أن ينقص من أوزارهم شيء ) . رواه مسلم (246).നബി (സ്വ) പടിപ്പിക്കുന്നു ഇസ്ലാമിൽ ആരെങ്കിലും ഒരു നല്ല ചര്യ ആരംഭിച്ചാൽ അതിൻ റ്റെ പ്രതിഫലം അവനുണ്ട്. അവരുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ പ്രതിഫലവും അവനുണ്ട്. ആരെങ്കിലും ഇസ്.ലാമിൽ ഒരു ചീത്ത ചര്യ ആരംഭിച്ചാൽ അതിൻ റ്റെ തിക്തഫലം അവനുണ്ട്. അവരുടെ തിക്തഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ തിക്തഫലവും അവനുണ്ട്. (മുസ്.ലിം).🔻ഈ ഹദീസിൽ നിന്നും മഹാനായ നവവി ഇമാം പടിപ്പിക്കുന്നുفقال رسول الله صلى الله عليه وسلم: «من سن في الإسلام سنة حسنة، فله أجرها، وأجر من عمل بها بعده، من غير أن ينقص من أجورهم شيء، مسلم ١٠١٧" ഈ ഹദീസ് നല്ല കാര്യങ്ങൾക്ക് തുടക്കം കുറിക്കാനും നല്ല മാത്ർകകൾ രൂപീകരിക്കുന്നതിനും ഈ വചനം പ്രേരണ നൽകുന്നു. (ശറഹ് മുസ്ലിം)എന്നാൽ ഈ ഹദീസ് ഞമ്മടെ മൗലവിമാർ പറയാറില്ല🔻 എന്നാൽ ഇവിടത്തെ ചോദ്യം മൗലിദാഘോഷമെന്നത് മതത്തിൽ പുതുതായി ഉണ്ടാക്കിയതാണെന്നും നേരത്തെ ഫൈസൽ മൗലവി മൗലിദാഘോഷം അനിസ്ലാമികമാണെന്നും, വ്യക്തമായ വിരോധവുമുള്ള ഒരുകാര്യമാണെന്ന് ആയത്തോതി പറഞ്ഞല്ലോ എന്നാൽ മൗലിദാഘോഷം വിരോധമാക്കിയ ആ ഹദീസെവിടെ മൗലവീ അതാദ്യം ഉദ്ധരിക്കൂ?????🔻എന്നാൽ മൗലവീ & മൗലവിയെ അന്തമായി തഖ്ലീദ് ചെയ്യുന്ന മുജായിദുകളേ ഒരു കാര്യം പ്രത്യേകം മനസ്സിലാക്കിക്കോളൂമൗലിദാഘോഷം എന്നത് ദീനിൽ പുതുതായി ഉണ്ടാക്കിയതല്ല ദീനിൽ ഉള്ളതും അടിസ്ഥാനമായി സുന്നത്തിൽ നിന്നുമായ മൗലിദാഘോഷം വിപുലമായ രീതിയിൽ പുതുക്കിയതാണ് ഹിജ്റ 300 ന്ന് ശേഷം ആദിലും , ആബിദും ഭരണാധികാരിയുമായ മുളഫർ രാജാവ് ചെയ്തത് അല്ലാതെ മതത്തിൽ പുതുതായി കൊണ്ട് വന്നതല്ല അത് കൊണ്ടാണല്ലോ അമലുൽ മൗലിദ് ബിദ് അത്താണെന്ന് പറഞ്ഞ ഇമാമീങ്ങൾ തന്നെ മൗലിദിൻ റ്റെ അടിസ്ഥാനം സുന്നത്തിൽ നിന്നാണെന്ന് പടിപ്പിച്ചത്അമലുൽ മൗലിദ് അത് ബിദ് അത്താണെന്നും അത് 3 നൂറ്റാണ്ടിൽ ഇല്ലാത്തതാണെന്നും പറയാൻ അസ്ഖലാനി ഇമാമിൻ റ്റെ ഉദ്ധരണിയായി സുന്നി വോയിസ് പറഞ്ഞല്ലോ🔻എന്നാൽ മൗലവീ അസ്ഖലാനി ഇമാമിൻ റ്റെ ഫത് വ സുയൂത്വി ഇമാം പറഞ്ഞത് അതൊന്ന് ഫുൾ വായിക്കാൻ ധയ് ര്യം കാണിക്കുമോ അവിടെ മൗലിദിൻ റ്റെ അടിസ്ഥാനം സുന്നത്തിൽ നിന്നാണെന്ന അസ്ഖലാനി ഇമാമിൻ റ്റെ വ്യക്തമായ ഫത് വ കട്ട് വെക്കണോ ഫൈസൽ മൗലവീ🔻ഇതാ ശരിക്കും നോക്കിക്കോളൂوَقَدِ اسْتَخْرَجَلَهُ إِمَامُ الْحُفَّاظِ أبو الفضل ابن حجر أَصْلًا مِنَ السُّنَّةِ،ഈ അടിസ്ഥാനം തെളിയിക്കാനായി സ്വഹീഹ്ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് കൊണ്ട് വരുന്നു.അല്ല ഫൈസൽ മൗലവീ അസ്ഖലാനി ഇമാമിനെക്കാളൊക്കെ ബല്യ മുജ്തഹിദ് ഖോജയായോ താങ്കൾ ???🔻അപ്പോൾ എനി ചോദിക്കണ്ട അമലുൽ മൗലിദ് ബിദ് അത്ത് എന്ന് പറഞ്ഞില്ലേ എന്ന് അത് ഇന്നത്തെ ശൈലിയാകുന്നു ഉദാഹരണം തറാവീഹ് ഒറ്റ ജമാ അത്തായിട്ടുള്ള നിസ്ക്കാരം , അടിസ്ഥാനം നബി സ്വ യിൽ ഉള്ളതാണ് പക്ഷെ ഉമർ റ വിൻ റ്റെ കാലം വരെ ഒറ്റയും തെറ്റയുമായൊക്കെ നിസ്ക്കരിച്ചിരുന്ന സമ്പ്രദായത്തെ റമളാൻ മുഴുവനും ഒരൊറ്റ ഇമാമിൻ റ്റെ കീഴിലാക്കി പരിഷ്കരിക്കുകയും ഇത്നല്ല ബിദ് അത്താണെന്നല്ലേ ഉമർ റ പറഞ്ഞത് അപ്പോൾ തറാവീഹ് ഒറ്റ ജമാ അത്ത് നിസ്ക്കാരം നരഗത്തിലേക്ക് പോകുന്ന ബിദ് അത്താകുമോ മൗലവീ ???? അപ്പോൾ ഇതാണ് അമലുൽ മൗലിദ് ഇന്നത്തെ ശൈലിയും സ്വഭാവവും നല്ല ബിദ് അത്താണ് പക്ഷേ അടിസ്ഥാനം സുന്നത്തിൽ നിന്നുമാണ്.....🔻എനി ഒരു പൊതുവായ കാര്യം കൂടി ഫൈസലും കൂട്ടരും അനുയായികളും മനസ്സിലാക്കുക🔶അതായത് ഇസ്ലാമിൽ അമലുകൾ ചെയ്യാൻ രണ്ട് രൂപമാണ് ഉള്ളത് ഒന്ന് നബി സ്വ ഇന്നത് ചെയ്യാനും ഇന്നത് ചെയ്യാൻ പാടില്ലെന്നും വ്യക്തമായി പടിപ്പിച്ചു ഉദാഹരണം നിസ്ക്കാരം, നോമ്പ്, etc.. , ഇതിനൊക്കെ വ്യക്തമായ ചെയ്യണം എന്തൊക്കെ ചെയ്യരുത് (കൽപ്പനയും, വിരോധവും) പടിപ്പിച്ച് തന്നു എന്നാൽ ചിലകാര്യങ്ങൾക്ക് കൽപ്പനയുണ്ട് എന്നാൽ പ്രത്യേക രീതിയോ സ്വഭാവമോ , വിരോധമോ പറഞ്ഞിട്ടില്ല ഉദാഹരണം നബി സ്വ യുടെ മേൽ ചൊല്ലുന്ന സ്വലാത്ത് അല്ലാഹുവും റസൂലും പടിപ്പിച്ചു പക്ഷേ എങ്ങനെ ചെയ്യണമെന്നും ഇങ്ങനെ ചെയ്യാൻ പാടില്ലെന്നും പടിപ്പിച്ചിട്ടില്ല എങ്ങനെയും സ്വലാത്ത് ചൊല്ലാം ഒറ്റക്കും കൂട്ടമായും, പാടത്തും ഒക്കെ ചൊല്ലാം , അത്പോലെ അല്ലാഹുവിനെ സ്മരിക്കുന്ന ദിക്റുകൾ ചൊല്ലാനും കൽപ്പിക്കുന്നു ഇതിന്നും പ്രത്യേകമായ സ്വഭാവമോ , രീതിയോ പടിപ്പിക്കുന്നില്ല ഒറ്റക്കും , കൂട്ടമായും, ഹൽഖകളായും , ഒക്കെ ചൊല്ലാംഅപ്പോൾ ഇതാണ് ഇസ്ലാമിക പൊതുനിയമംഎനി മൗലിദാഘോഷം എന്ന് പറഞ്ഞാൽ നബി സ്വ യെക്കൊണ്ടുള്ള സന്തോഷപ്രകടനങ്ങളും , സൽകർമ്മങ്ങൾ കൊണ്ടുള്ള നന്ദിപ്രകടനങ്ങളുമാണ് ഇത് റബീഉൽ അവ്വൽ 12 ലേക്ക് മാത്രമായി പ്രത്യേകമാക്കിയ ഒരു ഇബാദത്തല്ല മറിച്ച് എല്ലായിപ്പോഴും ചെയ്യുന്ന ഒരുകാര്യമാണ് പക്ഷേ ഇത് റബീഉൽ അവ്വൽ 12 ന്ന് ചെയ്യുന്നത് അന്ന് നബി സ്വ ജനിച്ചദിവസം എന്ന ഒരു പ്രത്യേകതകൂടി ഉണ്ട് കാരണം ജന്മദിനത്തിന്ന് പ്രത്യേകത നബി സ്വ തന്നെ തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ പ്പറ്റി പറഞ്ഞടുത്ത് ആദിനത്തിൽ ഞാൻ ജനിച്ചു എന്നും പടിപ്പിക്കുന്നു അത് കൊണ്ട് തന്നെ ആദിനത്തിന്ന് പ്രത്യേകതയുണ്ട് മാത്രവുമല്ല അല്ലാഹുവിൻ റ്റെ അനുഗ്രഹ ദിവസങ്ങളെ നമ്മോട് സ്മരിക്കാൻ അല്ലാഹുവിൻ റ്റെ കൽപ്പനയും ഉണ്ട് റബീഉൽ അവ്വൽ 12 എന്നത് ലോകം തന്നെ പടക്കാൻ കാരണദൂതരായ ഹബീബ് സ്വ യാകുന്ന അനുഗ്രഹം ഈ ലോകത്തേക്ക് ഭൂജാതനായ ദിവസമാണ് ഈ ദിവസം എല്ലാ ആഴ്ചയിലും സ്മരിക്കാനാണ് നബി സ്വ നമ്മെ പടിപ്പിക്കുന്നത് അത് കൊണ്ടാണല്ലോ നബിയും സ്വഹാബത്തും എല്ലാ തിങ്കളാഴ്ചയും നോമ്പനുഷ്ടിച്ച് നന്ദി രേഖപ്പെടുത്തിയതും സ്മരിച്ചതും അത് നമ്മൾക്കും ബാധകമാണ് , എല്ലാതിങ്കളാഴ്ചയും നോമ്പ് നോറ്റ് നബിദിനം സ്മരിക്കുക , ഈ സ്മരണയുടെ വാർഷികമാണ് റബീഉൽ അവ്വൽ 12 ഈ റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയാണെങ്കിൽ അന്ന് നോമ്പ് നോക്കാം, എനി നോമ്പ് നോക്കാൻ കഴിയില്ലെങ്കിൽ മറ്റു സൽകർമ്മങ്ങൾ ചെയ്ത് സ്മരണ നടത്താം , സ്മരണ എന്നത് അല്ലാഹു നമുക്ക് ചെയ്ത റഹ്മത്തിൽ നന്ദി ചെയ്യലാണ് നോമ്പ് അതിൻ റ്റെ ഭാഗവുമാണ് , നോമ്പല്ലാത്ത മറ്റു സൽകർമ്മങ്ങൾ കൊണ്ട് അല്ലാഹുവിൽ ശുക്റ് ചെയ്യാമെന്ന് ഇമാമീങ്ങൾ വ്യക്തമായി പടിപ്പിക്കുകയും ചെയ്യുന്നു.🔻ഇത് സുന്നികളായ നമ്മൾ ഇന്ന് ചെയ്യുന്നത് വ്യക്തമായ സുന്നത്തിൻ റ്റെ അടിസ്ഥാനമുണ്ടായിരിക്കേ ഇത് അനിസ്ലാമികമാണെന്ന് എങ്ങനെ പറയാൻ തോന്നി , മൗലിദാഘോഷം അനിസ്ലാമികമെന്ന് പറയുന്ന നിങ്ങൾ തന്നെ ജന്മദിനത്തിന്ന് പ്രത്യേകതയുണ്ടെന്നും , അന്ന് നമുക്ക് നോമ്പ് നോക്കൽ സുന്നത്തുമാണെന്നും , നബി സ്വ യുടെ മദ് ഹ് പാടലും പറയലും മുജായിദുകളായ നമ്മൾ എതിർക്കുന്നില്ലെന്നും പറയുന്ന നിങ്ങൾ തന്നെ മൗലിദാഘോഷം അനിസ്ലാമികമാണെന്നും പറയുന്നത് വ്യക്തമായ ദീനിനോടുള്ള വഞ്ചനയും , കാപട്യവുമല്ലേ ഫൈസൽ മൗലവീ ????ആഘൊഷം എന്നത് ഒരു മലയാളപദമാകുന്നു പക്ഷേ ഈ ആഘോഷത്തിൻ റ്റെ ഉദ്ദേശം എന്താണെന്ന് അറിയാതെ മനസ്സിലാക്കാതെ ഇത് നബി പടിപ്പിച്ചിട്ടുണ്ടോ സ്വഹാബത്ത് ചെയ്തിട്ടുണ്ടോ എന്നുള്ള ചോദ്യം തന്നെ മൗലവീ താങ്കളുടെ കബളിപ്പിക്കലാണ് കാരണം നബി സ്വ യുടെ ജന്മദിനം എന്നാൽ പ്രത്യേകതയുണ്ടെന്ന് താങ്കൾ തന്നെ സമ്മതിക്കുന്നു അത് പോലെ നബി സ്വ യെക്കൊണ്ട് എപ്പോഴും സന്തോഷിക്കണമെന്നും, ആദിനത്തിൽ നോമ്പ് സുന്നത്താണെന്നും , മദ് ഹുകൾ നബിയുടെ മേൽ നടത്താമെന്നും, ഒക്കെ നിങ്ങൾ സമ്മതിക്കുകയും ചെയ്യുന്നു ഇത് തന്നെയല്ലേ സുന്നികൾ മൗലിദാഘോഷം കൊണ്ട് ഉദ്ദേശിക്കുന്നത് , എനി ഇത്തരം കാര്യങ്ങൾ റബീഉൽ അവ്വൽ 12 ന്ന് പറ്റൂലാ എന്നാണോ ????? വെറുതെ പറഞ്ഞാൽ പോരാ തെളിവുദ്ധരിക്കണംസുന്നികളായ നമ്മളെ സംബന്ദിച്ചടുത്തോളം ഞങ്ങൾ എല്ലാസമയത്തും നബി സ്വ യെക്കൊണ്ട് സന്തോഷിക്കുന്നു , മദ് ഹുകൾ പാടുകയും , പറയുകയും, (മൗലീദ്) പ്രസംഗിക്കുകയും ചെയ്യുന്നു , നോമ്പെടുക്കുന്നു , നോമ്പല്ലാത്ത മറ്റു സൽകർമ്മങ്ങൾ കൊണ്ട് ശുഗലാവുന്നു ഇതൊക്കെ റബീഉൽ അവ്വൽ 12 ന്ന് വിപുലമായി ചെയ്യുമ്പോൾ അതൊക്കെ ബിദ് അത്തെന്ന് പറയുന്നത് അന്തമില്ലാത്തത് കൊണ്ടും , ദദീനിൻ റ്റെ ബാലപാടം അറിയാത്തത് കൊണ്ടുമാണെന്ന് ഞാൻ മനസ്സിലാക്കുന്നു....അവസാനമായി🔷🔷 ഫൈസൽ മൗലവീ☠قال رسول الله صلى الله عليه وسلم: «من أحدث في أمرنا هذاما ليس منه فهو رد» مسلم ١٧١٨ആരെങ്കിലും മതത്തിൽ ഒരു കാര്യം പുതുതായി കൊണ്ട് വന്നാൽ അത് തള്ളപ്പെടേണ്ടതാണ്""""ഈ ഹദീസിന്ന് തെറ്റായ വ്യാഖ്യാനം നൽകി യല്ലേ ഒരുപാട് വാചാലനായത് എന്നാൽ👆🏻ഈ ഹദീസ് ഓതിയിട്ടല്ലേ മൗലിദാഘോഷം മതത്തിൽ പുതുതായി ഉണ്ടാക്കിയതാണെന്ന് ഒരു പ്രമാണവുമില്ലാതെ തട്ടി വിട്ടത് മൗലവീ എന്നാൽ നിങ്ങള്‍ ഇന്ന് പുണ്യം പ്രതീക്ഷിച്ച് അല്ലാഹുവിൽ നിന്ന് പ്രതിഫലം കിട്ടും എന്ന ഉദ്ദേശത്തിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും നബിയും സ്വഹാബത്തും വേണ്ട ഉത്തമ നൂറ്റാണ്ടിലെ ഇമാമുമാരോ ചെയ്ത് കാണിച്ച് തന്നതാണൊ ⁉🔽ഒന്ന്കൂടി വിശദീകരിച്ച് പറഞ്ഞ് തരാം മൗലവീ താങ്കൾ ഈ ഹദീസിനെ ദുർവ്യാഖ്യാനിച്ചതിൻ റ്റെ അപകടം തുടർ ചോദ്യങ്ങളിലൂടെ മനസ്സിലാകും , ചോദ്യം വായിച്ചതിന്ന് ശേഷം മറുപടിsiddeequlmisbah@gmail.com എന്നതിലേക്ക് മെയിൽ ആയോ or 09496210086 വാട്സപ് ചെയ്തോ തരുക ഇതൊരു വെല്ലു വിളിയാണ് ⁉💪🏻🔽നബി സ്വ യും സ്വഹാബത്തും മതപടനം പടിപ്പിക്കാൻ പ്രത്യേക സ്വഭാവമോ ശൈലിയോ, രൂപമോ , സമയമോ, സിലബസോ ഉണ്ടാക്കിയിട്ടില്ല എന്നാൽ മുജായിദുകൾ ഇന്ന് ഇസ്ലാഹീ മദ്റസ രാവിലെ ഇന്നാലിന്ന സമയത്ത് കുട്ടികൾ വരുക , ഇത്ര സമയം കഴിഞ്ഞ് പിരിഞ്ഞ് പോവുക , പടന വഴിയിൽ പരീക്ഷകൾ നടത്തുക പൂർത്തിയായാൽ സർട്ടിഫിക്കേറ്റ് കൊടുക്കുക , സലഫി മദ്രസയിൽ സർഗ്ഗലയം നടത്തുക എന്തേ മുജായിദുകളേ നബി സ്വ 23 വർഷക്കാലം പ്രബോധനം ചെയ്തിട്ട് സ്വഹാബാ കുട്ടികൾക്ക് എന്ത് കൊണ്ട് ഒരു പാടശാലയും , പ്രത്യേക സിലബസും , സമയവും നിശ്ചയിച്ച് കൊടുത്തിട്ടില്ല അപ്പോൾ നബി സ്വ ചെയ്ത് കാണിച്ചിട്ടില്ല അത് കൊണ്ട് സലഫി മദ്രസ ബിദ് അത്തിൻ റ്റെ കോട്ടയിലേക്ക് തള്ളാൻ കഴിയുമോ ????🔽അർകാൻ അറബിയിലും തവാബിഹ് മലയാളത്തിലുമോതുന്ന മുജായിദ് പള്ളിയിലെ ഖുതുബ , ഇത് നബി (സ്വ) യുടെ 23 വർഷക്കാലത്തെ ഏതെങ്കിലും ഒരു വെള്ളിയാഴ്ചയിൽ ഇങ്ങനെ ഓതിയിട്ടുണ്ടൊ ? പോട്ടെ സ്വിദ്ധീഖ് റ ഇങ്ങനെ ഓതിയോ ഉമർ റ ഇത്പോലെ ഓതിയോ ഉസ്മാൻ റ, അലിയ്യ് റ ഇങ്ങനെ ഓതിയോ , പോട്ടെ ഒന്നും രണ്ടും മൂന്നും നാലും നൂറ്റാണ്ട് തരാം ഈ നൂറ്റാണ്ടിൽ ആരെങ്കിലും ഇന്ന് മുജായിദുകൾ നടത്തുന്നത് പോലെ ഖുതുബ നടത്തിയതായി തെളിയിക്കാമോ , ഈ നൂറ്റാണ്ടുകളിൽ ലക്ഷത്തിപരം കിതാബുകൾ രചിക്കപ്പെട്ടു , സ്വഹാബത്ത് നാനാ രാജ്യങ്ങളിലേക്ക് ദഹ് വത്തിന്ന് പോയി നമ്മുടെ കേരളത്തിലും വന്നു ഇവരാരെങ്കിലും എവിടെയെങ്കിലും ഇത്പോലൊരു ഖുതുബ നടത്തിയോ , എനിയും വേണോ 1000 വർഷത്തെ ചരിത്രമെടുത്തോളൂ എന്നാലും നിങ്ങൾക്ക് തെളിയിക്കാൻ സാധിക്കുമോ ????🔽അത്പോലെഒറ്റ ജമാ അത്തായി ഉള്ള തറാവീഹ് നിസ്കാരം അറിയാമല്ലോ മൗലവീ രണ്ടോ മൂന്നോ ദിവസം മാത്രം നബി സ്വ യിൽ നിന്ന് ഉണ്ടായതാണ് തറാവീഹ് നിസ്ക്കാരം, നിർബന്ധമാകുമോ എന്ന ഭയം കൊണ്ട് പിന്നീട് നബി സ്വ തറാവീഹ് നിസ്ക്കാര സമയം പള്ളിയിലേക്ക് വന്നില്ല , പിന്നീട് ഒറ്റയും തെറ്റയുമായി നടന്നു. അബൂബക്കര്‍(റ)വിൻ റ്റെ കാലത്തും ഈ സ്ഥിതി തുടര്‍ന്നു, അബൂബക്കർ റ തറാവീഹിന്ന് ഒരു പരിഷ്കരണവും നടപ്പിലാക്കിയില്ലഅങ്ങനെ സ്വിദ്ദീഖ് റ വിൻ റ്റെ വഫാത്തിന്ന് ശേഷം ഭരണം ഏറ്റെടുത്ത ഉമർ റ വിൻ റ്റെ കാലത്ത് ഒരുദിവസം ഉമർ റ റമളാനിൽ പള്ളിയിൽ വന്നപ്പോൾ കണ്ട കാഴ്ച പല പല സംഘങ്ങളായി പല പല ഖാരിഉകളുടെ നേത്ർത്വത്തിലായി തറാവീഹ് നിസ്ക്കരിക്കപ്പെടുകയാണ് , അങ്ങനെ മഹാനായ ഉമർ റ പല പല സംഘങ്ങളായും പല പല ഖാരിഉകളുടെ നേത്ർത്വത്തിലായി നിസ്ക്കരിച്ച് കൊണ്ടിരുന്നവരെ ഒറ്റ ജമാ അത്താക്കി പരിഷ്കരണമുണ്ടാക്കി ഉബയ്യുബ്നു കഹ്ബ് റ യെയും കൂട്ടി 20 റക് അത്ത് തറാവീഹ് നിസ്ക്കരിച്ചു . ഇത് അന്നുണ്ടായ അൻസ്വാരികളും മുഹാജിറുകളുമായ സ്വഹാബാക്കൾ ആരും തന്നെ ഈ ഉമർ റ വിൻ റ്റെ പ്രവർത്തിയെ എതിർട്ടില്ല എന്ന് പറയുന്നത് ഫൈസൽ മൗലവീ സ്വന്തം നേതാവ് ഇബ്നു തയ് മിയ്യയാണ് , അങ്ങനെ റമളാൻ മുഴുവനും ഒരൊറ്റ ഇമാമിൻ റ്റെ കീഴിൽ തറാവീഹ് നമസ്ക്കാരം അന്ന് മുതൽ ഇന്ന് വരെ തുടർന്ന് പോരുന്നു. ഇതിനെപ്പറ്റി ഉമർ റ തന്നെ പറഞ്ഞത് നല്ല ബിദ് അത്താണ് എന്നാകുന്നു.... എന്താ അപ്പോൾ ഫൈസൽ മൗലവീ ഉമർ റ താങ്കൾ പറഞ്ഞ ഹദീസിന്ന് എതിര് പ്രവർത്തിച്ചോ ??? ഈ ഹദീസിൻ റ്റെ ആശയം ഉമർ റ വിന്ന് തിരിഞ്ഞിട്ടില്ലേ ??????🔽അത്പോലെ നബി സ്വ ചെയ്യാത്തതും ചെയ്യാൻ പടിപ്പിക്കാത്തതും ഉമർ റ ചെയ്യാൻ ഒരുങ്ങിയപ്പോൾ ഇത് നബി സ്വ ചെയ്യാത്ത ഒരുകാര്യമല്ലേ എന്ന് സ്വിദ്ധീഖ് റ മറുപടി നൽകിയ ഖുർ ആൻ ക്രോഡീകരണം , സ്വിദ്ധീഖ് റ ഇങ്ങനെ മറുപടി പറഞ്ഞിട്ടും ഉമർ റ അത് ഖൈറല്ലേ എന്ന് പറഞ്ഞ് ക്രോഡീകരണം നടത്തിയ ഖുർ ആൻ എന്തേ ഫൈസൽ മൗലവീ ഇവിടെയും ഉമർ റ വിന്ന് പിഴച്ച് പോയോ ??🔽ഹദീസ്ക്രോഡീകരണം,🔽ഖുതുബയിൽ നബി സ്വ യുടെ മേൽ നിങ്ങളും സ്വലാത്ത് ചൊല്ലുന്നില്ലേ ഇതിന്ന് എവിടെ സ്വഹീഹായ ഹദീസ് അപ്പോൾ ഈ ഹദീസിൻ റ്റെ അടിസ്ഥാനത്തിൽ നിങ്ങൾ തന്നെയല്ലെ പുതുതായി ഉണ്ടാക്കിയത് ??????🔽23 വർഷക്കാലത്തെ നബി സ്വ യുടെ പ്രബോധന കാലയളിവിൽ മുത്ത് നബി ചെയ്യാത്ത , സ്വഹാബത്ത് ചെയ്യാത്ത , എന്തിലധികം പറയണം ഏകദേശം 70 ഓ 80 ഓ വർഷക്കാലം താബിഉകൾ ഉണ്ടായിട്ടില്ലേ ഇവർ പോലും ചെയ്യാത്ത , മദ് ഹബിൻ റ്റെ നാല് ഇമാമുമാരും ചെയ്യാത്ത ഇവരാരും പടിപ്പിക്കാത്ത പ്രോൽസാഹിപ്പിക്കാത്ത , ശരീഅത്ത് കോളേജുകൾ, പ്രത്യേക ഡേറ്റ് വെച്ച് കൊണ്ട് സംഘടനയുടെയും , സ്ഥാപനങ്ങളുടെയും വാർഷിക സമ്മേളനങ്ങൾ , ഇതെല്ലാം ഫൈസൽ മൗലവീ മതത്തിൽ പുതുതായി ഉണ്ടായതല്ലേ പറയൂ ഇതിനൊക്കെ താങ്കൾ പറഞ്ഞ ഹദീസ് ബാധകമല്ലേ ???????🔽അത് പോലെ ഒരാളെ ഖബറടക്കുന്ന സമയത്ത് ഖബറിൻ റ്റെ അരികില്‍നിന്ന് നാം " "അല്ലാഹുമ്മ സബ്ബിത്ഹു ഇന്‍ദസ്സുആല്‍" എന്നു ചൊല്ലുന്ന വാചകം ഇത് നിങ്ങളും ചെയ്യുന്നില്ലേ ഇതിന്നും താങ്കൾ പറഞ്ഞ ഹദീസ് ബാധകമാണോ അല്ലയോ ?????????🔽സ്വഹാബത്തിനെ കുറിച്ച് റളിയല്ലാഹു അന്‍ഹും എന്ന് ഖുര്‍ആന്‍പറഞ്ഞിട്ടുണ്ട്. ശരിയാണ്; പക്ഷേ ഏതെങ്കിലും സ്വഹാബി കടന്നുവരുമ്പോൾ സ്വഹാബിയെക്കുറിച്ച് നബി(സ്വ) റളിയല്ലാഹു അന്‍ഹു എന്ന് ചൊല്ലിയോ? സ്വഹാബത്ത് പരസ്പരം ചൊല്ലിയോ? നബിയും സ്വഹാബത്തും ചെയ്യാത്തകാര്യംശേഷമുള്ളവര്‍ ചെയ്തു , ഇന്നും മിസ്ലിമീങ്ങളെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. ഇത് ബിദ്അത്താണോ? ഈ പ്രവർത്തനം താങ്കൾ പറഞ്ഞ ഹദീസ് ബാധകമാവില്ലേ .??????👇⁉
Post a Comment