ഇസ്ലാമിൽ രണ്ടാഘോഷമേ ഉള്ളൂ എന്നത് പ്രാമാണ വിരുദ്ധം

"ഇസ്ലാമിൽ രണ്ട് ആഘോഷമേ ഉള്ളൂ എന്നത് പ്രമാണവിരുദ്ധം"_______👆🏻❓ഒരു വിശ്വാസിക്ക്‌ 2 ആഘോഷമല്ലേ ഉള്ളൂ.പിന്നെ എങ്ങനെ നാം മൂന്നാമത്തെ ആഘോഷമായി നബിദിനം ആഘോഷിക്കും?👍മറുപടി:👍✒🔻ഇസ്‌ലാമിൽ 2 ആഘോഷമല്ലേ ഉള്ളൂ എന്ന് നിങ്ങൾ തെറ്റിദ്ധരിച്ച  ഹദീസ്‌ നസാഇ (റ) വിൻ റ്റെ സുനനിൽ 3/179 ൽ കിതാബു സ്വലാത്തിൽ ഈദൈനിയിൽ പറയുന്നുണ്ട്‌.🔻അതിൻ റ്റെ ആശയം ഇങ്ങനെ വായിക്കാം.ജാഹിലിയ്യാക്കൾ എല്ലാ വർഷവും അവർ ആഘോഷിക്കുന്ന ദിനങ്ങൾ രണ്ടാണ്.അങ്ങനെ നബി (സ) മദീനയിൽ വന്നപ്പോൾ പറഞ്ഞു.നിങ്ങൾ ആഘോഷിക്കുന്ന രണ്ട്‌ ദിനങ്ങൾ ഉണ്ടായിരുന്നു.അവ രണ്ടിനും പകരം അതിനേക്കാൾ അത്യുത്തമമായ ഈദുൽ ഫിത്‌റും عيد الاضحى യും അല്ലാഹു പകരമാക്കിയിരിക്കുന്നു.🔻ഇതിൽ നിന്ന് രണ്ട്‌ ആഘോഷമേ ഇസ്ലാമിൽ ഉള്ളൂ എന്ന ആശയത്തെ നിർദ്ദാരണം ചെയ്യാൻ കഴിയില്ല.ജാഹിലിയ്യക്കാർ ആഘോഷിച്ച  ആ രണ്ട്‌ ദിനത്തേക്കാൾ നിങ്ങൾക്ക്‌ അത്യുത്തമമായതാണ് നമ്മുടെ രണ്ട്‌ പെരുന്നാൾ എന്ന ആശയമേ ലഭിക്കുന്നുള്ളൂ.🔻ഇനി വാദത്തിന് വേണ്ടി രണ്ട്‌ ആഘോഷമാണ് ഇസ്ലാമിൽ ഉള്ളതെന്ന് ആ ഹദീസ്‌ നേടിത്തരുന്നു എന്ന് സമ്മതിച്ചാൽ തന്നെ ഇവിടെ ആ എണ്ണത്തിൽ പരിമിധമല്ലെന്ന് മറ്റ്‌ ഹദീസുകൾ കൂട്ടിച്ചേർത്ത്‌ വായിക്കുമ്പോൾ വ്യക്തമാകുന്നതാണ്.يَا مَعْشَرَ الْمُسْلِمِينَ، إِنَّ هَذَا يَوْمٌ جَعَلَهُ اللَّهُ عِيدًا لِلْمُسْلِمِينَ فَاغْتَسِلُوا فِيهِ مِنَ الْمَاءِ، وَمَنْ كَانَ عِنْدَهُ طِيبٌ فَلَا يَضُرُّهُ أَنْ يَمَسَّ مِنْهُ، وَعَلَيْكُمْ بِهَذَا السِّوَاكِ»‌"  ഓ മുസ്ലിം സമൂഹമേ നിശ്ചയം ഇതൊരു ദിവസമാണ്  അല്ലാഹു ഇതിനെ മുസ്ലിമീങ്ങൾക്ക് "ഈദ്" (ആഘോഷം)  ആക്കിയിരിക്കുന്നു. അതിനാൽ കുളിക്കുക സുഗന്ധം ഉള്ളവർ പൂശുന്നത് കൊണ്ട് വിരോധമില്ല , മിസ് വാക്ക് ചെയ്യുകഇമാം മാലികി (റ) വിൻ റ്റെ മുവത്വയിലും , ഇമാം ശാഫിഈ റ വിൻ റ്റെ മുസ്നദിലും മറ്റു ധാരാളം ഹദീസ് ഗ്രന്ഥങ്ങളിലും പ്രസ്തുത ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 👆🏻📚🔻മാത്രവുമല്ല ഇമാം  ബൈഹഖിയുടെ  സുനനിൽ 5/318 ൽ 6082 ലെ ഹദീസിലും തുർമ്മുദി,ത്വബ്‌രി,ത്വബ്‌റാനി,എന്നിവരുടെ രിവായത്തിലും (ഫത്‌ഹുൽ ബാരി-1/71)ജുമുഅ ദിവസത്തെ കുറിച്ച്‌ ഈദ്‌ എന്ന് പ്രയോഗിച്ചിട്ടുണ്ട്‌.🔻വെള്ളിയാഴ്ച ദിവസം മുഹ്മിനീങ്ങളായ നമുക്ക് അല്ലാഹു ആഘോഷമാക്കിത്തന്നിരിക്കുന്നു🔻قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ، فِيهِ خُلِقَ آدَمُ، وَفِيهِ أُدْخِلَ الْجَنَّةَ، وَفِيهِ أُخْرِجَ مِنْهَا»(സ്വഹീഹ് മുസ്ലിം)വെള്ളിയാഴ്ച ദിവസം മഹത്വമാകാനുള്ള പ്രധാന കാരണങ്ങളിൽ ആദ്യമായി നബി സ്വ പടിപ്പിക്കുന്നത്  അബൂനാ അബുൽ ബശർ ആദം നബി( അസ) ജനിച്ചു എന്നതാകുന്നു. 👆🏻🔻അത് പോലെത്തന്നെ സ്വഹീഹ്  മുസ്ലിമിൽ രണ്ട്‌ മാസങ്ങളെക്കുറിച്ച്‌ ഈദ്‌ എന്ന് പ്രയോഗിച്ചതിനെ പ്രത്യേകം باب ആയി നൽകിയത്‌ കാണാം.🔻ഈ ദിവസം നിങ്ങൾക്ക്‌ നിങ്ങളുടെ ദീൻ പൂർത്തീകരിക്കപ്പെട്ടു എന്ന ആശയം വരുന്ന ആയത്തിനെ കുറിച്ച്‌ പറഞ്ഞ ഹദീസിൻ റ്റെ വിവരണത്തിൽ നിന്ന് അറഫ ദിവസം തന്നെ ഒരു പെരുന്നാൾ ആണെന്ന് ഉമർ (റ) ജൂതനോട്‌ പ്രതികരിച്ച സംഭവം ബുഖാരിയിൽ ഉണ്ട്‌.🔻മാഇദ അവതരിപ്പിക്കുന്നതിനെ കുറിച്ച്‌ ഈസാ നബി അത്‌ ഒരു ഈദാക്കാം എന്ന് അല്ലാഹുവിനോട്‌ പറഞ്ഞത്‌ മാഇദ സൂറത്തിലുണ്ട്‌قَالَ عِيسَى ابْنُ مَرْيَمَ اللَّهُمَّ رَبَّنَا أَنزِلْ عَلَيْنَا مَائِدَةً مِّنَ السَّمَاءِ تَكُونُ لَنَا عِيدًا لِّأَوَّلِنَا وَآخِرِنَا وَآيَةً مِّنكَ ۖ وَارْزُقْنَا وَأَنتَ خَيْرُ الرَّازِقِينَമര്‍യമിൻ റ്റെ മകന്‍ ഈസാ (അസ)  പ്രാര്‍ഥിച്ചു: ''ഞങ്ങളുടെ നാഥനായ അല്ലാഹുവേ, മാനത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ! അതു ഞങ്ങളുടെ, ആദ്യക്കാര്‍ക്കും അവസാനക്കാര്‍ക്കും ഒരാഘോഷവും  നിന്നില്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കട്ടെ. ഞങ്ങള്‍ക്കു നീ അന്നം നല്‍കുക. അന്നം നല്‍കുന്നവരില്‍ അത്യുത്തമന്‍ നീയല്ലോ.'' (Sura 5 : Aya 114).അനുഗ്രഹങ്ങളുടെ ദിവസം ബഹുമാന പൂർവ്വം അതിനെ ഈദാക്കാം എന്ന്ഇതിൻ റ്റെ തഫ്‌സീറുകളിൽ ഇമാമീങ്ങൾ ഈ ആയത്തിന്റെ വെളിച്ചത്തിൽ പറഞ്ഞിട്ടുണ്ട്‌.تفسير الرازى-١٢/١٣٩تفسير الطبرى-٥/١٣٢حاشية العلوى على تفسير البيضاوى-٢/٣٠تفسير البيضاوى-٢/١٧٥تفسير بحر المحيط-٤/٥٦شيخ زاده محمد ابن مصلح -٣/٦١٣تفسير روح البيان-٧/٤٦٣تفسير ابى السعود-٢/١١٠🔻 

Post a Comment

Previous Post Next Post