പെരുന്തൽമണ്ണ നബിദിന മുഖാമുഖം ഫൈസൽ & ഹഖില്ലാത്ത ഹഖുമരി മൗലവിമാർക്ക് ഖണ്ഡനം (05/12/16)

പെരുന്തൽമണ്ണ നബിദിന മുഖാമുഖം ഫൈസൽ & ഹഖില്ലാത്ത ഹഖുമരി മൗലവിമാർക്ക് ഖണ്ഡനം" (05/12/2016) . ഭാഗം  01._________🔸പെരുന്തൽമണ്ണ ഇന്നലെ നടന്ന നബിദിന മുഖാമുഖത്തിൽ കുറേ മൗലിദിലെ വരികളിൽ ശിർക്കുണ്ടെന്നും , സ്വലാത്ത് മജ്ലിസിനെ കുറേ വിമർശിച്ചതല്ലാതെ  വിഷയത്തിൽ നിന്ന് കൊണ്ട് കാര്യമായ ഇടപെടലോ , നല്ല ചോദ്യങ്ങളോ ഉണ്ടായിട്ടില്ല ,  പ്രശ്നമുണ്ടാകും എന്ന ധ്വനിയുണ്ടാക്കി  സുന്നികൾക്ക് നല്ല ചോദ്യങ്ങൾക്കുള്ള അവസരമുണ്ടായിരുന്നില്ല. ചോദ്യങ്ങൾ ചോദിച്ചതാകട്ടെ 90 ശതമാനവും മുജായിദുകൾ തന്നെ !!!!!!!!🔸അല്ലയോ മുജായിദുകളേ ആദർശ ബോധമുണ്ടൊ നിങ്ങൾക്ക് ഇങ്ങനൊരു ഡ്രാമ നടത്തി ജനങ്ങളെ‌വിഡ്ഡികളാക്കണോ ??? തൻ റ്റേടമുണ്ടോ അഹ്ലുസ്സുന്നയുടെ ചുണക്കുട്ടികളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ , വിയർക്കും മൗലവിമാരേ ഒന്ന് മുട്ടി നൊക്കുന്നോ ?????ഇത് ഈ മുഖാമുഖത്തിൽ തന്നെ കണ്ടതല്ലേ അവസാനം ഗതിമുട്ടി ഏറ്റവും ലാസ്റ്റ് ചോദ്യം ചോദിച്ച സുന്നി കൂട്ടുകാരൻ നാരിയ്യത്ത് സ്വലാത്തിലെ വരികളിൽ ശിർക്കുണ്ടെന്ന് സ്ഥാപിക്കാൻ ഫൈസൽ മോലവി നടത്തിയ തട്ടിപ്പ് കയ്യോടെ പിടികൂടുകയും ചെയ്തു!!!!!! എല്ലാ ചോദ്യ അവസരങ്ങളും സുന്നികൾക്കെങ്ങാനും കിട്ടിയിരുന്നെങ്കിൽ മുജായിദുകളേ കഥ കഴിയുമായിരുന്നു.🔸എന്തായാലും വിഷയാവതരണം  ഞമ്മടെ ഹഖ് പറയാത്ത ഹഖ് ഉമരിയായിരുന്നു , കവലകളിൽ മുജായിദ് മൊല്ലമാർ പണ്ട് മുതലേ പുലമ്പുന്ന കുറേ കാര്യങ്ങൾ എന്നല്ലാതെ പ്രത്യേകിച്ചൊന്നും തന്നെ കണ്ടിട്ടില്ല.🔸എന്തായാലും  ഭ്രാന്ത് പണ്ട് മുതലേ  ആരാൻ റ്റമ്മക്കാണെങ്കിലും ഞമ്മൻ റ്റെ നാട്ടിൽ  ഉപദ്രവം ഇല്ലാതെ നോക്കണമല്ലോ🔸അതിനാൽ   വിഷയാവതരണം നടത്തിയ ഹഖില്ലാത്ത ഹഖ് ഉമരിയുടെ ആരോപണങ്ങൾക്കും , ചോദ്യങ്ങളിൽ ഇടപെട്ട പൈസൽ മൗലവിയുടെ വിവരക്കേടിന്നും  ഒരു പ്രാമാണിക ഇടപെടൽആകെക്കൂടി മുഖാമുഖത്തിൽ  പറഞ്ഞിട്ടുള്ളത് മൗലിദാഘോഷം ജൂതന്മാർ വേഷമണിഞ്ഞ ഷിയാക്കളിൽ നിന്നും, ഫാത്വിമിയാക്കളിൽ നിന്നും, ഇതിൽ നിന്ന് മുളഫർ രാജാവിലൂടെ വന്നതുമാണെന്നും , പിന്നെ മൗലിദ് വരികളിൽ ശിർക്കുണ്ടെന്ന പണ്ടേയുള്ള വഹാബിയൻ ആരോപണവും, നാരിയ്യത്ത് സ്വലാത്തിലെ വരികളിൽ ശിർക്കുണ്ടെന്ന ഇന്നത്തെ മുജായിദ് തലതൊട്ടപ്പന്മാർക്ക് പോലുമില്ലാത്ത പുതിയ വാദവുമായി പച്ചക്കളവ് നടത്തിയതുമല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം🔸ആരോപണം .01.==============ഹഖില്ലാത്ത ഹഖുമരി  മൗലവി ആദ്യമായി ഓതിയ ആയത്ത് ഒന്ന് നന്നായി പടിച്ചിരുന്നുവെങ്കിൽ മനസ്സിലാക്കിയിരുന്നുവെങ്കിൽ ഈ മുജായിദ് മതം പേറുമായിരുന്നില്ലെന്ന് മനസ്സിലാക്കുന്നു.(وَمَنْ يُشَاقِقِ الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءَتْ مَصِيرًا) .വിശ്വാസികളുടെ മാർഗ്ഗം നാം പിൻപറ്റണംമൗലവീ താങ്കൾ വിശ്വസിച്ച് പോരുന്ന മുജായിദ് മതവും , മുൻ കാല വിശ്വാസികളുടെ മാർഗ്ഗവും ഒരു താരതമ്യം അത്യാവശ്യമാണ് .തൗഹീദിന്നും ശിർക്കിന്നും തീരുമാനമായോ?  തൗഹീദ് പറഞ്ഞ് പറഞ്ഞ് അവസാനം തൗഹീദിൽ തന്നെ എട്ട് വിഭാഗമായില്ലേ?, മഹാന്മാരോടുള്ള  ഇസ്തിഗാസ ശിർക്കാണെന്നതും , മലയാളത്തിലുള്ള ഖുതുബയും, സ്ത്രീ സംഘടനയും സ്ത്രീകൾ ഒരുമിച്ച് വേദി പങ്കിടലും, സ്ത്രീകൾ  പള്ളിയിൽ ജുമുഅ ജമാ അത്തിന്ന് പുറപ്പെട്ട് പോവലും, മാറ്റിമറിക്കപ്പെട്ട് കൊണ്ടിരിക്കുന്ന തറാവീഹ് നമസ്ക്കാരവും , രണ്ട് ബാങ്കില്ലാത്ത ജുമുഅയും , മഹാന്മാരെ അനാദരിക്കലും, മഖ്ബറകൾ ശിർക്കിൻ റ്റെ കോട്ടകളാണെന്നതും, ദിക്റ്, സ്വലാത്ത് ദുആ മജ്ലിസുകളെ കളിയാക്കലും, കറാമത്തുകളെ നിഷേധിക്കലും തുടങ്ങി ധാരാളം നിങ്ങൾ ഇന്ന് പറയുന്ന പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന  കാര്യങ്ങളൊക്കെ മുൻ കഴിഞ്ഞ് പോയ വിശ്വാസികളുടെ മാർഗ്ഗമായിരുന്നോ ? !!!  എന്ന് സ്വയം വിലയിരുത്തി ഒന്ന്  അനലൈസിസ് ചെയ്ത് നോക്കുക , മഹാനായ ഇമാം റാാസി റ പടിപ്പിക്കുന്നു വിശ്വാസികളുടേതല്ലാത്ത മാർഗ്ഗം സ്വീകരിക്കൽ ഹറാമാണ് , ഈ മാർഗ്ഗം സ്വീകരിച്ചവൻ റ്റെ കേന്ദ്രമാകട്ടെ നരഗവും . മൗലവിമാരുടെ കവല ചീള വാദത്തിലകപ്പെട്ട് നരഗത്തിലേക്ക് പോവുന്നതിനെ ഭയക്കുന്നില്ലേ !!!!!? മുജായിദ് കൂട്ടുകാരേ ??!!!!!🔸ആരോപണം . 02 .==============നാരിയ്യത്ത് സ്വലാത്തിൽ ശിർക്കുണ്ടത്രേ ????മുൻ കാലങ്ങളിൽ നാരിയ്യത്ത് സ്വലാത്ത് ശിർക്കൻ വരികളാണെന്ന് പറഞ്ഞിരുന്ന മുജായിദ് നേതാവായ സക്കരിയ്യ സ്വലാഹിയൊക്കെ ഇപ്പോൾ അത് തിരുത്തുകയും , ശിർക്ക് സ്വലാത്തിലെ വരികളിലല്ലെന്നും , മനസ്സിലുള്ള വിശ്വാസത്തിലാണെന്നും ഉള്ള വാദക്കാരനാണ് ഇപ്പോൾ. അൽഹംദുലില്ലാഹ് !!! പക്ഷെ എന്ത് ചെയ്യും ഞമ്മടെ ഫൈസലും കൂട്ടരും ഇവരേക്കാൾ ബല്യ തൗഹീദിൻ റ്റെ ഖോജയാണല്ലോ എന്ത് ചെയ്യാൻ!!!!!ലബ്ബദാരിമിയും , സക്കരിയ്യ സ്വലാഹിയൊക്കെ ഇങ്ങനെ ശിർക്ക് നാരിയത്ത് സ്വലാത്തിൻ റ്റെ വരികളില്ലെന്ന വാദമാണെന്ന് ഒരു സുഹ്ർത്ത്ചോദിച്ചപ്പോൾ ഫൈസൽ മൗലവി ന്യായീകരിച്ചത് ഹനഫീ മദ് ഹബ് പ്രകാരമാണ് ലബ്ബാ ദാരിമിയൊക്കെ അങ്ങനെ പറഞ്ഞതെന്ന് !!!നല്ല കഥ ഫൈസലേ നാല് മദ് ഹബിലും കർമ്മ പരമായ കാര്യങ്ങളിൽ ചെറിയ വീക്ഷണ വ്യത്യാസമുണ്ട് എന്നല്ലാതെ തൗഹീദിലും, ഷിർക്കിലും മാറ്റങ്ങളൊന്നും ഇല്ലാട്ടൊ സാമ്പാർ മദ് ഹബുകാരായ നിങ്ങൾക്കെന്ത് ഹനഫീ മദ് ഹബ് ?! അപ്പോൾ ഹനഫീ മദ് ഹബ് പ്രകാരം നാരിയ്യത്ത് സ്വലാത്ത് ഷിർക്കല്ല എന്ന് ഫൈസൽ മൗലവീ !!!! എനി ഹനഫികളാണ് ചോദിച്ചതെങ്കിൽ ശാഫിഈ മദ് ഹബ് പ്രകാരംഷിർക്കല്ലാന്ന് പറഞ്ഞാൽ മതീട്ടൊ !!! എന്താ ഒരു തൊലിക്കട്ടി !!! സുബ് ഹാനല്ലാഹ്!!!!اللهم صل صلاة كاملة و سلم سلاما تاما على سيدنا محمد الذي تنحل به العقد و تنفرج به الكرب و تقضى به الحوائج و تنال به الرغائب و حسن الخواتم و يستسقى الغمام بوجهه الكريم و على اله و صحبه في كل لمحة و نفس بعدد كل معلوم لكനബി (സ) തങ്ങള്‍ മുഖേന പ്രയാസത്തിന്‍റെ കെട്ടുകള്‍ അഴിയും, വേദനകള്‍ നിശ്ശേഷം നീങ്ങും, ആവശ്യങ്ങള്‍ സാധിക്കും, മോഹങ്ങള്‍ പൂവണിയും, അവസാനം നന്നായി മരിക്കാന്‍ സാധിക്കും, അവിടുത്തെ മുഖം കൊണ്ട് മേഘത്തോടു മഴ വര്‍ഷിക്കാന്‍ തേടപ്പെടും ഇവിടെ കാര്യങ്ങൾ സാധിപ്പിച്ച് തരുന്നത് അല്ലാഹുവാണ് നബി സ്വ മുഖേനയെന്നാണ് . ഇങ്ങനെ നബി സ്വ മുഖേന ഉണ്ടായ സംഭവങ്ങൾ ധാരാളം ഹദീസുകളിൽ കാണാം .എന്നാൽ ഞമ്മടെ ഫൈസൽ മൗലവി കള്ളത്തരം കാട്ടിയത് ഈ സ്വലാത്തിൽ നബി സ്വ യാണ് എല്ലാം ചെയ്ത് തരുന്നത് എന്ന് പറയുന്നു എന്ന് പച്ചക്കള്ളമല്ലേ മൗലവീ ?!!!! നാണമാകുന്നില്ലേ കള്ളത്തരം കാട്ടി ഇല്ലാത്ത അർഥവും കൊടുത്ത് ഷിർക്കാണ് ചൊർക്കാണ് എന്ന് പറയാൻ എന്നാൽ തന്നെപ്പോലുള്ളവർ  പറയുമ്പോഴേക്ക് വിഷ്വസിക്കാൻ അന്തങ്കമ്മികളായ കുറേ  വഹാബികൾ ഉണ്ടാകും പക്ഷേ വിവരമുള്ളവരെ കിട്ടുകയില്ലാട്ടൊ.നബി (സ) തങ്ങളുടെ മുഖം കൊണ്ട് മേഘത്തോടു മഴ വര്‍ഷിക്കാന്‍ തേടപ്പെടുമെന്നത് നബി തങ്ങളുടെ കാലത്ത് തന്നെ നബിയേ പ്രകീര്‍ത്തിച്ചു കൊണ്ട് തങ്ങളുടെ പിതൃവ്യന്‍ അബൂത്വാലിബ്‌ ചൊല്ലിയ വിശേഷണമാണ്.وأبيض يستسقى الغمام بوجه * ثمال اليتامى عصمة للأراملഇത് നബിതങ്ങള്‍ അംഗീകരിക്കുകയും നബി മേല്‍പ്പോട്ട്‌ മുഖം കാണിച്ചു പ്രാര്‍ഥിച്ചപ്പോള്‍ മഴ വര്‍ഷിച്ച ഒരു സന്ദര്‍ഭത്തില്‍ അവിടുന്ന് കൌതുകത്തോടെ സഹാബാക്കളോട് ഈ വര്‍ണ്ണനയുള്ള പദ്യ ശകലം ചൊല്ലാനാവശ്യപ്പെടുകയും ചെയ്തത് സ്വഹീഹുല്‍ ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.തൻ റ്റെ ദുആയിൽ മുഴുവനും നബിതങ്ങളായാൽ എല്ലാ പ്രയാസങ്ങളും നീങ്ങിക്കിട്ടുമെന്നും, പാപങ്ങൾ പൊറുത്ത് കിട്ടുമെന്നും ഉബയ്യുബ്നു കഹ്ബ് റ വിനോട് മുത്ത് നബിയാണ് പടിപ്പിക്കുന്നത് .സ്വലാത്ത്‌ കൊണ്ട് ലഭിക്കുന്ന നേട്ടം നബി (സ) യെ കൊണ്ട് ലഭിക്കുന്നതാണല്ലോ. അപ്പോള്‍ നബി (സ) യെ കൊണ്ട് പ്രയാസങ്ങള്‍ തീരും എന്ന് പറയുന്നതില്‍ എന്ത് അനൌചിത്യം ആണുള്ളത്? അങ്ങിനെ അനൌചിത്യം ധരിക്കുന്നത് തികഞ്ഞ അജ്ഞതയും വസ്’വാസുമാകുന്നു.🔸ആരോപണം .03.==============രോഗം ശിഫ നൽകുന്നവൻ അല്ലാഹുവാണ് പിന്നെന്തിന്ന് രാവിലെ 11 നാരിയത്ത് സ്വലാത്ത്, ഇങ്ങനെ ഉച്ചക്കും രാത്രിയിലും ചൊല്ലുന്നത് അല്ലാനോട് ചോദിച്ചാൽ പോരെ ????എന്നാൽ മൗലവീ രോഗം ശിഫ നൽകുന്നവൻ അല്ലാഹുവാണല്ലോ പിന്നെന്തിന്ന് ഡോക്ടറുടെ അടുത്ത് പോയി ഗുളിക വാങ്ങണം ,  രാവിലേ മൂന്നും ഉച്ചക്ക് ഭക്ഷണത്തിന്ന് മുമ്പും ശേഷവും, രാത്രിയിൽ മൂന്നും വീതം ഗുളിക കഴിക്കണം ശിഫ തരുന്നവൻ അല്ലാഹുവല്ലേ ?????സ്വഹാബാകിറാം നബി  സ്വ യുടെ ഷറഫാക്കപ്പെട്ട ഷഹ് റേ മുബാറകിൽ നിന്നും ,ഉമിനീരിൽ നിന്നും,  അവിടത്തെ  ജുബ്ബയിൽ നിന്നും രോഗഷമനം ആഗ്രഹിച്ചതും തേടിയതും , പ്രതീക്ഷിച്ചതുമെല്ലാം തൗഹീദിന്നെതിരായിരുന്നോ മൗലവീ ???? നബിതങ്ങളുടെ വിയർപ്പ് സുഗന്ധമായി ഉപയോഗിച്ചത് സ്വഹാബത്തിന്ന് മുജായിദുകളുടെ വാദം തിരിയാത്തത് കൊണ്ടാണല്ലേ മുജായിദുകളേ ?!!!!🔸ആരോപണം .04.==============നബി സ്വ പടിപ്പിക്കാത്തത് ഒന്നും കൊണ്ട് വരാൻ പാടില്ല!!   അതിന്ന് ഉദാഹരണം പറഞ്ഞത്‌‌‌ സ്വലാത്ത്  ചൊല്ലുന്നതിനെപ്പറ്റിയാണല്ലോ ഹഖ് ഉമരീ ????എന്നാൽ ഹഖ് ഉമരി മോലവീഇസ്ലാമിൽ അമലുകൾ ചെയ്യാൻ രണ്ട് രൂപമാണ് ഉള്ളത് ഒന്ന് നബി സ്വ ഇന്നത് ചെയ്യാനും ഇന്നത് ചെയ്യാൻ പാടില്ലെന്നും വ്യക്തമായി പടിപ്പിച്ചു ഉദാഹരണം നിസ്ക്കാരം, നോമ്പ്, etc..  , ഇതിനൊക്കെ വ്യക്തമായ എന്തൊക്കെ   ചെയ്യണം എന്തൊക്കെ ചെയ്യരുത്  (കൽപ്പനയും, വിരോധവും) പടിപ്പിച്ച് തന്നു എന്നാൽ ചിലകാര്യങ്ങൾക്ക് കൽപ്പനയുണ്ട് എന്നാൽ പ്രത്യേക രീതിയോ സ്വഭാവമോ , വിരോധമോ പറഞ്ഞിട്ടില്ല ഉദാഹരണം നബി സ്വ യുടെ മേൽ ചൊല്ലുന്ന സ്വലാത്ത് അല്ലാഹുവും റസൂലും പടിപ്പിച്ചു പക്ഷേ എങ്ങനെ ചെയ്യണമെന്നും ഇങ്ങനെ ചെയ്യാൻ പാടില്ലെന്നും പടിപ്പിച്ചിട്ടില്ല എങ്ങനെയും സ്വലാത്ത് ചൊല്ലാം ഒറ്റക്കും കൂട്ടമായും, പാടത്തും ഒക്കെ ചൊല്ലാം , അത്പോലെ അല്ലാഹുവിനെ സ്മരിക്കുന്ന ദിക്റുകൾ ചൊല്ലാനും കൽപ്പിക്കുന്നു ഇതിന്നും പ്രത്യേകമായ സ്വഭാവമോ , രീതിയോ പടിപ്പിക്കുന്നില്ല ഒറ്റക്കും , കൂട്ടമായും, ഹൽഖകളായും , ഒക്കെ ചൊല്ലാം🔸ആരോപണം .05.==============മൗലിദാഘോഷം സുന്നത്താണെന്ന് പറയുന്ന മുസ്ലിയാക്കന്മാർ തന്നെ അത് ബിദ് അത്താണെന്നും പറയുന്നുഅല്ലയോ മരമണ്ടൻ മൗലവീ തലച്ചോറ് മുജായിദ് വൈറസ് നിറഞ്ഞ് പ്രവർത്തനം നിലച്ച് പോയോ ????സുന്നത്ത് എന്ന് പറയുന്നത് അടിസ്ഥാനം സുന്നത്തിൽ നിന്നാണ് എന്നാണ്. മാത്രവുമല്ല പ്രതിഫലാർഹമായ സുന്നത്ത് എന്നത് ഏത് രീതിയിലൊക്കെ പറയാമെന്ന് ഈ ഹഖ് ഉമരിക്ക് അറിയുമോ ???????നബിയും സ്വഹാബത്തും നബിദിനം കഴിച്ചിട്ടുണ്ടെങ്കിൽ പിന്നെന്ത് കൊണ്ട് ഇത്  ബിദ് അത്ത് എന്ന് പറയപ്പെടുന്നു എന്നാണല്ലോ ബല്യ ആനത്തല ചോദ്യം എന്നാൽ മറുപടി ശരിക്കും നോക്കിക്കോളൂ" മതത്തിൽ ഇല്ലാത്തതിനെ പുതുതായി കൊണ്ട് വന്നാൽ അത് തള്ളപ്പെടേണ്ടതും എന്നാൽ മതത്തിൽ ഉള്ളത് കൊണ്ട് പുതുക്കാമെന്ന" നബിവചനത്തിൻ റ്റെ അർഥം മനസ്സിലാക്കാത്തത് കൊണ്ടാണ് ഇത് മനസ്സിലാകാതെ പോകുന്നത്✒തറാവീഹ് എന്ന നിസ്ക്കാരം നബി സ്വ രണ്ടോ മൂന്നോ ദിവസം മാത്രമായി  കാണിച്ച് തന്നതാണ് എന്നാൽ ഈ തറാവീഹിൻ റ്റെ ജമാ അത്ത് റമളാൻ മുഴുവനും ഒറ്റ ഇമാമിൻ റ്റെ കീഴിലാക്കി പരിഷ്കരിച്ച് തന്നത് ഉമർ (റ) ആകുന്നു. ഈ പരിഷ്കാരത്തെ " നല്ല ബിദ് അത്താണെന്നാണ് ഉമർ റ പടിപ്പിച്ചത് അപ്പോൾ തറാവീഹ് എന്നത് സുന്നത്തല്ല എന്നഭിപ്രായമില്ലല്ലോ പക്ഷേ റമളാൻ മുഴുവനും ഒറ്റ ജമാ അത്ത് എന്നത് ഉമർ പുതുക്കിയ ഒരു നല്ല ബിദ് അത്താണ് , അത് പോലെ‌ നബിദിനം കഴിക്കൽ എന്നതിൻ റ്റെ അടിസ്ഥാനം  തിരുസുന്നത്തിൽ നിന്നുള്ളതാണ് , ഇതിൻ റ്റെ ഇന്ന് കാണുന്ന രൂപവും ശൈലിയുമാണ് ഉമർ റ പടിപ്പിച്ചത് പോലെ നല്ല  ബിദ് അത്തെന്ന് പറയപ്പെടുന്നത്.  അല്ലാതെ മതത്തിൽ പുതുതായി ഉണ്ടാക്കിയ ഒന്നല്ല നബിദിനം കഴിക്കൽ ,✒ ഇങ്ങനെ  ആദ്യമായി വലിയൊരു മൗലിദ് സദസ്സ് സംഘടിപ്പിച്ചത് നീതിമാനായ ഭരണാധികാരിയായിരുന്ന മുളഫർ രാജാവായിരുന്നു. അത് കൊണ്ടാണ് ഇങ്ങനെ വലിയ രീതിയിലുള്ള പ്രത്യേകമായി മൗലിദ്  ഹിജ് റ 300 ന്ന് ശേഷം ഉണ്ടായതെന്ന് പറയപ്പെടുന്നത്  അല്ലാതെ നബി സ്വ യുടെയോ , സ്വഹാബത്തിൻ റ്റെയോ , കാലത്ത് ഉണ്ടായിട്ടില്ല എന്നല്ല ഏത് പോലെയെന്നാൽ ഉമർ റ ചെയ്ത് കാണിച്ച് പടിപ്പിച്ച് തന്നത് തന്നെ ഉദാഹരണമായി  ധാരാളം മതി !!!🔸ആരോപണം .06.==============നബിയുടെ സ്നേഹമുള്ളവർ നബിദിനത്തിൽ നോമ്പ് നോക്കണം അല്ലാതെ പോത്തിനറുക്കലല്ല,അല്ല മൗലവീ അപ്പോൾ നബി സ്വ യോട് സ്നേഹമുള്ളവർഈ താഴെ കാണുന്ന സുന്നത്ത് ഒഴിവാക്കണമെന്നാണോ മൗലവീ???? തിരുനബി സ്നേഹമുള്ളവർ സ്നേഹപ്രകടനവും അതോടൊപ്പം തിരുസുന്നത്തുംമുറുകെ പിടിക്കണം സ്നേഹ പ്രകടനമെന്നത് എങ്ങനെയുമുണ്ടാകാം അതൊരു പ്രത്യേക അനുഭൂതിയാകുന്നു,  പറഞ്ഞറിയിക്കാൻ സാധ്യമല്ല, അത് പോലെ  തിരുസുന്നത്ത് എന്നത് നബി സ്വ കാണിച്ച് തന്നിട്ടുമുണ്ട് .ഇസ്ലാമിൽ ഏറ്റവും സ്രേഷ്ടമാക്കപ്പെട്ട ഒരു കാര്യമാണ് അന്നദാനംبَابٌ: إِطْعَامُ الطَّعَامِ مِنَ الإِسْلاَمِ١٢ - حَدَّثَنَا عَمْرُو بْنُ خَالِدٍ، قَالَ: حَدَّثَنَا اللَّيْثُ، عَنْ يَزِيدَ، عَنْ أَبِي الخَيْرِ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا، أَنَّ رَجُلًا سَأَلَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَيُّ الإِسْلاَمِ خَيْرٌ؟ قَالَ: «تُطْعِمُ الطَّعَامَ، وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ»صحيح البخاريസ്വഹീഹുൽ ബുഖാരിയിൽ‌بَابٌ: إِطْعَامُ الطَّعَامِ مِنَ الإِسْلاَمِഇങ്ങനെ ഒരു പ്രത്യേക ബാബ് കൊടുത്ത്കൊണ്ട് ഹദീസ് കൊണ്ട് വരുന്നു" ഒരാൾ നബി സ്വ യോട് ചോദിച്ചു ഇസ്ലാമിൽ ഖൈറായത് ( സ്രേഷ്ടമായത്) എന്താണ് ? നബി സ്വ പറഞ്ഞു അന്നദാനവും, പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും സലാം പറയലുമാണ്" ( ബുഖാരി)🔸ഈഅന്നദാനം റബീഉൽ അവ്വൽ 12 ന്ന് വിരോധം ഏർപ്പെടുത്തിയിട്ടുണ്ടോ വിവരമില്ലാത്ത ഹദീസിനെ കളിയാക്കുന്ന ഹഖില്ലാത്ത ഹഖ്  മൗലവീ??????നബി സ്വ പടിപ്പിച്ച ഈ സ്രേഷ്ടമായ സുന്നത്ത് ഏറ്റവും കൂടുതൽ ചെയ്യുന്നവരാണ് സുന്നികൾ എന്നാൽ വഹാബിക്കോ ഇതൊക്കെ കളിയാക്കൽ മാത്രംഅന്നദാനമെന്നത് സുന്നികൾ എല്ലായിപ്പോഴും ചെയ്യുന്ന ഒരു കാര്യമാണ് അത് എപ്പോഴും നടത്താം‌, ഇത് റബീഉൽ അവ്വൽ‌12 ന്ന് നബി സ്വ ക്ക് പ്രതിഫലം ഹദ്യ ചെയ്യുന്നത് മാത്രം ഈ വഹാബീ മതക്കാർക്ക് പറ്റൂല , നഊദുബില്ലാഹ്!!!!!!!  അപ്പോൾ മൗലവീ അന്നദാനമെന്ന തിരുസുന്നത്ത് റബീഉൽ അവ്വൽ 12 ന്ന് ഒഴിവാക്കണം  എന്നാണൊ ഈ വിടുവായിത്തം വിടുന്നത് , എന്തായാലും മുജായിദുകളുടെ നബിവിരോധം വ്യക്തമായി തെളിഞ്ഞ് വരുന്നുണ്ട്.നബിദിനം നബിയും സ്വഹാബത്തും എല്ലാ ആഴ്ചയിലും  കഴിച്ചു ,  അത് ഇന്നും സുന്നികൾ ചെയ്യുന്നു ഈ ആഴ്ചയിലുള്ളത് വാർഷികമായി വരുന്ന ആഴ്ചയിൽ നബിദിനം കഴിക്കൽ പാടില്ലെന്ന നഹ്യ് (വിരോധം) നബിയുംസ്വഹാബത്തും പടിപ്പിച്ചിട്ടുണ്ടോ ? നബിദിനത്തിൽ നോമ്പ് നോക്കാൻ പാടില്ല അന്ന് പോത്ത് ബിരിയാണി അടിച്ച് മാറണം എന്ന് സുന്നി പണ്ഡിതന്മാർ ഫത് വ നൽകിയിട്ടുണ്ടോ മൗലവീ????? മൈക്കിലൂടെ നാറുന്ന തൊള്ള കൊണ്ട് എന്തും‌ വിളമ്പി അന്തങ്കമ്മികളായ മുജായിദുകളേയും , മുജായിദിച്ചികളേയും പൊട്ടീസാക്കാം പക്ഷേ വിവരമുള്ള സുന്നി മക്കളെഅതിന്ന്  കിട്ടൂലാട്ടൊ , ഇവിടെ നബിദിനത്തിൽ നോമ്പ് നോക്കൽ സുന്നത്താണ് പക്ഷേ ഇത് നിർബന്ധമല്ലല്ലൊ നോമ്പ് നോക്കാത്തവർ അതിൻ റ്റെ പ്രതിഫലം നഷ്ടപ്പെടുത്തിയെന്നേയുള്ളൂ അല്ലാതെ ഈ ദിനത്തിൽ നബി സ്വ പടിപ്പിച്ച ഇസ്ലാമിൽ ഏറ്റവും ഖൈറായ കാര്യവും കൂടിയായ അന്നദാനം നടത്തൽ പ്രത്യേക വിരോധമുള്ള കാര്യമാണോ ഹഖ് തൊട്ട് തീണ്ടിയിട്ടില്ലാത്ത ഹഖ് മൗലവീ????🔸ആരോപണം . 07.===============3 നൂറ്റാണ്ടിന്ന് ശേഷം വന്നതെല്ലാം ബിദ് അത്തും അനാചാരവും!!!!!എന്നാൽ ഹഖ് ഉമരീ ഈ താഴെ നിങ്ങൾ ഇന്ന് ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം കൊടും ബിദ് അത്താണെന്ന ഫത് വയും കൂടി പോരട്ടെ അങ്ങയുടെ നാവിൽ നിന്ന് തന്നെ വേഗമാവട്ടെ !!!!!മുജായിദ് എന്ന പ്രത്യേക പേര് വെച്ച്കൊണ്ടുള്ള   സൻ ഘടന,പ്രത്യേക തീയ്യതി വെച്ച് കൊണ്ടുള്ള വാർഷികസമ്മേളനങ്ങള്‍,അത്പോലെ നബി സ്വ യും സ്വഹാബത്തും മതപടനം പടിപ്പിക്കാൻ പ്രത്യേക സ്വഭാവമോ  ശൈലിയോ, രൂപമോ , സമയമോ, സിലബസോ ഉണ്ടാക്കിയിട്ടില്ല എന്നാൽ നമ്മൾ അതിന്ന് പ്രത്യേക സ്വഭാവം നേരം  സിലബസ്  എല്ലാം പരിഷ്കരിച്ച നമ്മൾ ഇക്കാലത്ത് ചെയ്യുന്ന കാര്യങ്ങൾ  ,അത് പോലെ രണ്ട് നിലയുള്ള പള്ളി,ഖുതുബയിൽ നബി സ്വ യുടെ മേൽ ചൊല്ലുന്ന സ്വലാത്ത്,   മുജായിദ് കല്യാണത്തിന്ന് സുന്നത്തായ നികാഹ് സൽക്കാരത്തിന്ന് പോത്ത് ബിരിയാണിയും എരുമ ബിരിയാണിയും , മൂരിക്കുണ്ടൻ ബിരിയാണിയും നൽകൽ,ഇസ്ലാഹീ ശരീഅത്ത് കോളേജുകളും, വർഗ്ഗീയത പടിപ്പിക്കുന്ന  പീസ് സ്ഥാപനങ്ങളും , സ്കൂളുകളുംഅർകാൻ അറബിയിലും തവാബിഹ്  മലയാളത്തിലുമോതുന്ന മുജായിദ് പള്ളിയിലെ  ഖുതുബ ,ഇസ്ലാഹീ  മദ്രസ,QHLS,ഇസ്ലാഹീ ഖുർ ആൻ സ്റ്റഡി സെൻ റ്റർ,സാൽ വേശൻ എക്സിബിശൻ,മിഹ് റാബ് ഉള്ള മസ്ജിദ്, സ്വഹാബത്തിൻ റ്റെ പേര് പറയുംബോള്‍ തർളിയ്യത്ത് ചൊല്ലുന്നത് !ഖബറടക്കിയാല്‍അദ്ദേഹത്തിൻ റ്റെ ഖബറിൻ റ്റെ അരികില്‍നിന്ന് നാം " "അല്ലാഹുമ്മ സബ്ബിത്ഹു ഇന്‍ദസ്സുആല്‍" എന്നു ചൊല്ലുന്ന വാചകം,ഇവയെല്ലാം ഈ അടുത്ത കാലത്ത് വന്നതല്ലേ മൗലവീ ഇതൊന്നും  പുണ്യമില്ലാത്ത കാര്യങ്ങൾ അല്ലല്ലോ ? അപ്പോൾ ഈ കാര്യങ്ങൾ വളരെ പെട്ടെന്ന് ബിദ് അത്താണെന്ന ഫത് വ ഇറക്കൂ വേഗമാവട്ടെ , മുജയിദുകളെ ഈ ബിദ് അത്തുകളിൽ നിന്നും രക്ഷിക്കൂ🔸ആരോപണം .08.==============അബൂലഹബ് തങ്ങളാണ് പോൽ ലൈസൻസില്ലാത്ത നാക്കാണെന്ന് വെച്ച് എന്തും പറയരുത് മൗലവീ , മൗലിദാഘോഷത്തിന്ന് തുടക്കം കുറിച്ചത് അബൂലഹബാണെന്ന് സുന്നികൾ പറഞ്ഞിട്ടുണ്ടോ മൗലവീ???? അവിശ്വാസിയായ അബൂലഹബ് വഹാബികൾക്ക് തങ്ങളായിരിക്കും കാരണം ഓളും കുട്ടിയോളും കൂറുകാരൊക്കെയുള്ള ദൈവത്തിനെ (അറബിയിൽ അല്ലാഹുവിനെ)  മക്കാമുശ്രിഖ് വിശ്വസിച്ചിരുന്നെന്നും ഈ വിശ്വസിച്ച അല്ലാഹുവിൽ തന്നെയാണ് നമ്മളും വിശ്വസിക്കുന്നത് എന്ന് നാഴികക്ക് നാൽപ്പത് വട്ടം കവലകളിൽ ഓലിയിടാറുണ്ടല്ലോ അപ്പോൽ മൗലവി സ്വാഹിബ് പറഞ്ഞത് വളരെ ശരിയാണ് അബൂലഹബ് കേരള വഹാബികൾക്ക്  ബല്യ ഖോജയാണ്.🔸ആരോപണം .09.=============ജൂതന്മാർ , ഫാത്വിമിയാക്കൾ, ശിയാക്കളിലൂടെ  തുടങ്ങിമുളഫർ രാജാവിലേക്ക് എത്തിയതാണ് നബിദിനാഘോഷം !!!!സുബ് ഹാനല്ലാഹ് !!! പച്ചക്കള്ളം മുളഫർ രാജാവിൻ റ്റെ റ്റെ കാലത്തുണ്ടായ വലിയ മൗലിദ് സദസ്സ് മതത്തിൽ പുതുതായി ഉണ്ടാക്കിയതല്ല മറിച്ച് നബിയും സ്വഹാബത്തും ഉത്തമ നൂറ്റാണ്ടിലും ചെയ്ത് വന്ന മൗലിദിനെ വലിയ രൂത്തിൽ പുതുക്കിയതാണ് , ആ മൗലിദ് സദസ്സിൽ ധാരാളം സ്വാലിഹീങ്ങളും പണ്ഡിതന്മാരും പങ്കെടുത്തിരുന്നു അവർക്കൊന്നും ഈ മുജായിദ് വാദം തോന്നിയിട്ട് പോലുമില്ല,   മാത്രവുമല്ല മഹാനവർകളുടെ ചരിത്രവും അവിടത്തെ ഇശ്ഖേ റസൂലും, മൗലിദ് സദസ്സിനെപ്പറ്റിയും അക്കാലത്ത് തന്നെ ജീവിച്ച ധാരാളം പണ്ഡിതർ കിതാബുകളിൽ  രേഖപ്പെടുത്തിയിട്ടുണ്ട് അവരൊന്നും മുളഫർ രാജാവ് നടത്തിയ മൗലിദ് സദസ്സ് ഫാത്വിമിയാക്കളിൽ നിന്നോ ഉബൈദിയാക്കളിൽ നിന്നോ കടമെടുത്തു എന്നാരോപണം ഉന്നയിച്ചിട്ടില്ല കൂടാതെ മുളഫർ രാജാവിൻ റ്റെ കാല ശേഷത്തും ധാരാളം കിതാബുകൾ രചിക്കപ്പെട്ടു ഇതിൽ പെട്ടതാണ് മുജായിദുകളുടെ തന്നെ നേതാവായ ഇബ്നു തയ്മിയ്യയുടെ ശിഷ്യനായ ഹാഫിള് ഇബ്നു കസീർ   പോലും ഈ ചരിത്രം രേഖപ്പെടുത്തിവെച്ചു , ഇവിടെയും മുജായിദ് വാദം കാണാൻ കഴിയില്ല , ഇവെടെയെന്നല്ല എവിടെയും ഈ കേരള വഹാബിയൻ വാദം പ്രാമാണികമായി തെളിയിക്കാൻ സാധ്യമല്ല , കാരണം ആരാണ് ഉബൈദിയാക്കൾ എന്ന് പരിചയപ്പെടുത്താൻ വേണ്ടി കഴിഞ്ഞ മൂന്നിയൂർ മുഖാമുഖത്തിൽ ഫൈസൽ മൗലവി ഉദ്ധരിക്കപ്പെട്ട ഇമാം അബൂശാമ (റ) ആയിരുന്നു , മഹാനവർകൾ പോലും ബിദ് അത്ത് പടിപ്പിക്കുന്ന കിതാബിൽ വരെ മൗലിദാഘോഷം പുണ്യമുള്ള കാര്യമാണെന്ന് പടിപ്പിക്കുന്നു. അപ്പോൾ ഈ വഹാബിയൻ വാദം തൊള്ള ബഡായിയാണെന്ന് മനസ്സിലായി.മറ്റൊരു ബ്ലണ്ടറായ  കാര്യം അതായത് ഫാത്വിമിയാക്കൾ , മുഹമ്മദ് നബി (സ്വ) , അലിയ്യ് (റ) , ഫാത്വിമാ ( റ) , ഹസ്സൻ , ഹുസ്സൈൻ (റ) തുടങ്ങിയവരുടെ ജന്മദിനാഘോഷം നടത്തിയിട്ടുണ്ടത്രേ എന്ന് , അല്ല അന്തമില്ലാത്ത മൗലവീ ഇത് കൊണ്ടാണോ നബിദിനാഘോഷം അനിസ്ലാമികമായിപ്പോയത് , ഇതിലൂടെയാണൊ ഇവരാണ് ഇത് തുടങ്ങിയത് എന്ന് ആരോപിച്ചത് നാണമില്ലേ മൗലവീ !!!!!!  വായിൽ തോന്നുന്നത് കോതക്ക് പാട്ട് അല്ലാതെന്ത് പറയാൻഎന്നാൽ ശരിക്കും നോക്കിക്കോളൂ  മൗലവീ ശിയാക്കളും ധാരാളം ഹദീസുകൾ ഉദ്ധരിക്കാറുണ്ട്, ഒരുപാട് ഹദീസുകൾ കെട്ടി ഉണ്ടാക്കിയിട്ടുണ്ട് , ധാരാളം ഹദീസ് കിതാബുകൾ ഇവർക്കും ഉണ്ട് എന്ന് കരുതി യഥാർത്ത ഹദീസ് ഗ്രന്ഥമെല്ലാം തെറ്റാണെന്നോ , അതൊക്കെ അനിസ്ലാമികവും , ബിദ് അത്താണെന്നൊക്കെ പറയാൻ പറ്റുമോ ???അത് പോലെ ശിയാക്കളും ഖുർ ആൻ ഓതുന്നുണ്ട് , നമ്മുടെ കയ്യിലുള്ള മുസ്വ് ഹഫ് അവരുടെ കയ്യിലും ഉണ്ട് അതിനാൽ നമ്മളൊക്കെ ശിയാക്കളെ പിൻപറ്റുന്നു എന്ന് പറയുമോ ജാഹിലുകളായ മൗലവീ !!!!!   പറയുന്നതിലും ഒരന്തം വേണ്ടേ !!!🔸ആരോപണം . 10==============വിവരമില്ലാതെ പലരും പലതും ചെയ്യും അതൊന്നും  പിൻ പറ്റിപ്പോകരുത് (ഖുർ ആൻ)അതേ ഇത് തന്നെയാണ് മുജായിദുകളോട് പറയാനുള്ളത് വിവരമില്ലാത്ത മൗലവിമാർ റോമിൽ ക്രിസ്തീയ ശൂറ , സുൻ ഹദോസ് കൂടി മതനിയമങ്ങൾ മാറ്റുന്നത് പോലെ വഹാബികൾ കേരള സുൻ ഹദോസ് കൂടി നാഴികക്ക് തൗഹീദിന്നും , ശിർക്കിന്നും മാറ്റങ്ങൾ വരുത്തി ഇപ്പോൾ ആദ്യം ശിർക്കെന്ന് പറഞ്ഞത് തൗഹീദും ആദ്യം തൗഹീദെന്ന് പറഞ്ഞതൊക്കെ ഇപ്പോൾ ശിർക്കാക്കി മാറ്റി തൗഹീദിൻ റ്റെ പേരിൽ എട്ട് വിഭാഗമായി തല്ലിപ്പിരിഞ്ഞ മൗലവിമാരെ പിൻപറ്റരുതേ വളരെ ശരിയാണ് !!!!! ഇത്തരം വിവരമില്ലായ്മ കൊണ്ട് ചെയ്യുന്ന പലതും ഉണ്ട് അതിലൊന്നും പെട്ട് പോകരുതേ !!!!  മഹ്ശറയിൽ പോലും കാര്യങ്ങൾ നേതാക്കൾ ഏൽക്കും എന്ന് ജനങ്ങളെ പറഞ്ഞ് പറ്റിച്ച ടീമാണ് മുജായിദ് നേതാക്കൾ , തിരിച്ചറിയൂ കാപട്യ വാദികളെ🔸ആരോപണം.11.==============ചെറിയ വലിയ പെരുന്നാളിനേക്കാൾ ഉള്ള ആഘോഷമാണ് മീലാദുന്നബിയ്യ് എന്ന് മുസ്ലിയാക്കന്മാർ പറയുന്നു..ഈ ആഘോഷമെല്ലാം ഉണ്ടാവാൻ കാരണദൂതരായ സയ്യിദു റസൂൽ സ്വ യെ നമ്മിലേക്ക് തന്ന ദിവസവും , നമ്മുടെയെല്ലാം സ്വന്തത്തേക്കാൾ സ്നേഹിക്കേണ്ട മുത്ത് നബിയെക്കൊണ്ടുള്ള സന്തോഷമാണ് ഒരു മുഹ്മിനിനെ സംബന്ധിച്ചടുത്തോളം കൂടുതൽ ഉണ്ടാവേണ്ടത് ... ഇങ്ങനെ സ്വഹാബത്തിന്ന് തന്നെ ഉണ്ടായിരുന്നു മഹാനായ ഇബ്നു ഹജർ അസ്ഖലാനി റ പടിപ്പിക്കുന്നു" നബി സ്വ പാലായന സമയത്ത് മദീനയിൽ എത്തിയ ദിവസം സ്വഹാബത്തിന്ന് രണ്ട് പെരുന്നാളാഘോഷത്തേക്കാൾ സന്തോഷമുണ്ടായിരുന്നു "അപ്പോൾ സ്വഹാബത്തിന്ന് തന്നെ ഇങ്ങനെയായിരുന്നു , തിരുനബിയുമായി ബന്ധപ്പെട്ടത് എന്തോ അത് തന്നെയാണ് എല്ലാത്തിനും വലുത് എന്ന വിശ്വാസം ഈമാനിക  വർദ്ധനവാണ് , 🔸ആരോപണം. 12.==============ലൈലതുൽ ഖദ്റിനെക്കാൾ സ്രേഷ്ടമായതാണ് നബി സ്വ യുടെ ജന്മ ദിനംലോകം തന്നെ പടക്കാൻ കാരണമായ ഹബീബ് സ്വ ഉണ്ടായത് കൊണ്ടാണ് നമ്മളൊക്കെ ഉണ്ടായത്, ഈ ഉമ്മത്തിന്ന് വേണ്ടിയാണ് ലൈലതുൽ ഖദ്ർ ഉണ്ടായത്, നബി സ്വ ക്കാണ് ഖുർ ആൻ ഇറങ്ങിയത്,എന്നാൽ ഈ പുണ്യ നബി സ്വ തന്നെ ഇല്ലെങ്കിൽ പിന്നെ ഇതൊക്കെ ഉണ്ടാകുമായിരുന്നോ ?, അത് കൊണ്ട് തന്നെ നബി സ്വ യാകുന്ന റഹ്മത്ത് നമ്മിലേക്ക് വന്നത് എല്ലാത്തിനേക്കാളും സ്രേഷ്ടം തന്നെ അല്ലാതെ ഇത് സമസ്തക്കാർ നിങ്ങളെ പ്പോലെ തൊള്ളപ്പൂട്ട്  പറയുന്നതല്ലസ്വഹീഹ് ബുഖാരിയുടെ ആധികാരിക വ്യാഖ്യാതാവ് ഇമാം ഖസ്ത്വല്ലാനി (റ) യാണ് പടിപ്പിക്കുന്നത് .🔸ആരോപണം. 13.===============അല്ലാഹുവല്ലാത്തവരോട് പ്രാർഥിക്കാൻ പാടില്ല......ആയ്ക്കോട്ടെ പ്രാർഥിക്കാൻ പാടില്ല , ഇത് പോയി ഹൈന്തവരോട് പോയി പറഞ്ഞോളൂ🔸ആരോപണം . 14.==============മൗലീദിൽ ഷിർക്കൻ വരിയുണ്ടത്രേ ഒന്നാമതായി ശറഫൽ അനാമിൽ നബി സ്വ യെ അബ്ദ് എന്ന് പ്രയോഗിച്ചുമഹാനായ ഉമർ റ തന്നെ നബി സ്വ യുടെ അടിമയാണെന്ന് പ്രയോഗം നടത്തിയില്ലേ  ഹഖില്ലാത്ത മൗലവീ അത് താൻ കണ്ടില്ലയോ ??റസൂല്‍ (സ) യെ  ചോദ്യം ചെയ്യാതെ അവിടത്തെ അനുസരിക്കാൻ ബാധ്യസ്ഥരായ നാം അവിടുത്തെ അബ്ദ് ആണെന്ന് പറയുന്നതില്‍ ശിർക്ക് കണ്ടെത്തുന്നത് വിവരമില്ലായ്മയുടെ പടുകുഴിയിൽ വീണ് പോയത് കൊണ്ടാണ് , അല്ലാഹുവിനെയും അവൻ റ്റെ റസൂലിനേയും അനുസരിക്കാനല്ലേ അല്ലാഹു പടിപ്പിക്കുന്നത് , മുത്ത്നബിയെയല്ലാതെ നമ്മൾ ആരെയാ അനുസരിക്കേണ്ടത് ?അബ്ദ് എന്നാല്‍ വിനീത വിധേയന്‍ എന്നോ ദാസന്‍ എന്നോ അടിയൻ എന്നോ ഉള്ള അർത്ഥമേ ഈ വരികളിൽ ഉദ്ദേശിക്കുന്നുള്ളൂ...  അല്ലാതെ മുജായിദുകളുടെ വാദപ്രകാരമല്ല.🔸ആരോപണം. 15.===============കാരുണ്യത്തിന്ന് വേണ്ടി ഹബീബ് സ്വ യോട് ചോദിക്കാൻ പാടില്ലത്രേ ? ഇതൊക്കെ അല്ലാനോട് മാത്രം ചോദിക്കേണ്ടതാണ്വിവരം കെട്ട മൗലവീ ഇന്ന കാര്യം അല്ലാനോട് ഇന്ന കാര്യം സ്ർഷ്ടിയോട് എന്നിങ്ങനെയുണ്ടോ ??? എല്ലാം അല്ലാനോടല്ലേ ചോദിക്കേണ്ടത് , അല്ലാഹുവല്ലാത്തവരോട് ചോദിക്കുന്നത് എന്ന് പറഞ്ഞാൽ അല്ലാഹു ഒരുക്കി വെച്ച കാരണങ്ങളുമായി നാം ബന്ധപ്പെടുന്നു എന്നല്ലേ" നിങ്ങളേയും നിങ്ങളുടെ പ്രവർത്തനങ്ങളേയും നാം സ്ർഷ്ടിച്ചു"എന്ന് അല്ലാഹുവാണ് പടിപ്പിക്കുന്നത് .എന്നാൽ സ്വർഗ്ഗം ചോദിക്കേണ്ടത് അല്ലാനോട് മാത്രമാണെങ്കിൽ ഏതൊരു വിശ്വാസത്തോടെയാണൊ റബീഅ റ നബി സ്വ യോട് സ്വർഗ്ഗം ചോദിച്ചതെങ്കിൽ അതേ വിശ്വാസത്തോടെ കാരുണ്യത്തിന്ന് വേണ്ടി മുത്ത് നബി സ്വ യോട് ചോദിച്ചെങ്കിലെന്താ , സ്വർഗ്ഗം കിട്ടാൻ മുത്ത് നബി സ്വ ശുപാർഷകനാകും എന്ന വിശ്വാസമാണെങ്കിൽ അത് പോലെത്തന്നെയാ കരുണ കിട്ടാൻ കാരുണ്യത്തിൻ റ്റെ നബി (സ്വ)  നമുക്ക് ശുപാർഷകനാകും എന്ന വിശ്വാസം തന്നെയാണ്  , മാത്രവുമല്ല  നബി (സ്വ) യെ  അല്ലാഹു തന്നെ റഊഫും റഹീമുമാണെന്ന് പടിപ്പിക്കുന്നു, ഇവിടെയൊന്നും അല്ലാഹുവിനെ പോലെയോ അല്ലാഹുവിൽ പങ്ക് ചേർക്കലോ ഇല്ല അങ്ങനെ ഒരു മുസ്ലിമും വിശ്വസിക്കുന്നില്ല🔸ആരോപണം. 16.==============യാ സയ്യിദസ്സാദാത്തി.....നേതാക്കളിൽ നേതാവ്... സംരക്ഷണവും  ആഗ്രഹങ്ങളും നബി തങ്ങളോട് ചോദിക്കുന്ന മൗലിദിലെ വരികൾ ശിർക്കാണത്രേ ??!!!!എല്ലാ പ്രയാസഘട്ടത്തിലും ബുദ്ധിമുട്ടിലും അഭയം തേടപ്പെടാനുള്ള  ലോകത്തിൻ റ്റെ നേതാവാകുന്നു👉മുഹമ്മദ് മുസ്തഫാ (സ) ....മുഹ്മിനീങ്ങളുടെ സഹായിയും, ആദം സന്ദദികളുടെ നേതാവുമാണ് റസൂൽ സ്വ എന്ന്  അല്ലാഹുവും റസൂലും പറഞ്ഞാൽ അത്  അവിടത്തെ ജീവിത കാലത്തേക്ക് മാത്രമുള്ളതല്ല.  നാളെ മഹ്ശറയിലെത്തിയാലും  സഹായം ചോദിക്കപ്പെടുന്നതും ഈ നേതാവിനോടാണ് , ഇതൊക്കെ വഹാബീ മതത്തിൽ യുക്തിവാദമാണല്ലോ{النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنْفُسِهِمُْْ""നബി സ തങ്ങള്‍  സർവ്വ മുഹ്മിനീങ്ങള്‍ക്കും (ഖിയാമത്ത് നാള്‍ വരെയുള്ള)  എേറ്റവും ബന്ധപ്പെട്ടവരാകുന്നു."ഖുർ ആനിൽ അല്ലാഹു നബി സ്വ തങ്ങൾ മുഹ്മിനീങ്ങളുടെ  അൗലയാണെന്ന് പടിപ്പിക്കുന്നു ഈ അൗലയുടെ തഫ്സീറിൽ മഹാനായ ഇമാം മാവർദ്ദി (റ) പടിപ്പിക്കുന്നു " ആപൽഘട്ടത്തിലും, പ്രതിസന്ധി ഘട്ടത്തിലും സഹായിക്കപ്പെടുന്ന " എന്നാണ് അൗലയെന്നാൽ , ഇതേ ആശയമാണ് " ആദം സന്ധതികളുടെ നേതാവ് എന്നതിലെ സയ്യിദ് എന്നതിൻ റ്റെ അർഥവും" അപ്പോൾ നേതാവിനോട് പ്രതിസന്ധി ഘട്ടത്തിൽ മുഹ്മിനീങ്ങൾക്ക് ചോദിക്കാം ആവശ്യപ്പെടാം എന്നത് ഖുർ ആനിലേയും , ഹദീസിലേയും ആശയമാണ് , ഇത് മൗലിദിൽ പാടിയാൽ ഷിർക്കെങ്കിൽ , ആയത്തും തഫ്സീറും, ഹദീസും , ഷറഹുമെല്ലാം ഷിർക്കാണെന്ന് പറയേണ്ടി വരും. ഖുർ ആനും സുന്നത്തും മുറുക്കിപ്പിടിക്കുന്ന ടീമല്ലെ ഇതൊന്നും കണ്ടില്ലെയോ ?!!!!🔸ആരോപണം. 17.==============നരകമോചനം  നബി (സ്വ) യിലൂടെ എന്ന മൗലിദിലെ  വരി  പറയാനോ പാടാനോ  പാടില്ലത്രെ ?  ഷിർക്കാണ് പോൽ‌!ഹ ഹ. എല്ലാം ഷിർക്ക് നല്ല ചൊർക്കന്നെ!!!! ഷിർക്കിൻ റ്റെ ഹോൽസെയിൽ കച്ചവടമാണ് മുജായിദുകൾക്ക്റസൂല്‍ ( സ ) യെ ഈ ലോകത്ത് അയക്കപ്പെട്ടതിൻ റ്റെ ഉദ്ദേശ്യം തന്നെ‌ജനങ്ങളെ സന്മാർഗത്തിലേക്ക് നയിച്ച് അവരെ സ്വർഗ്ഗാവകാശികളാക്കുകയും നരകത്തില്‍ നിന്നു മോചിപ്പിക്കുകയും ചെയ്യുക എന്നതാണ് അവിടുത്തെ ആഗമന ലക്ഷ്യം. ... പിന്നെ ജനങ്ങളെ നരകമോചനം നടത്തുന്നവർ എന്നല്ലാതെ റസൂല്‍ ( സ ) യെ എന്താണ് വിളിക്കേണ്ടത്? അൽപ്പമെങ്കിലും ബുദ്ധിയുള്ളവർ ഇത്തരം വിടുവായിത്തങ്ങൾ വിളമ്പുമോ ????എന്തേ എന്നോട് സ്വർഗ്ഗം ചോദിക്കാത്തത് എന്ന് തന്നെ നബി സ്വ സ്വഹാബത്തിന്നോട് പറഞ്ഞുവെങ്കിൽ നരഗ മോചനത്തിന്ന് വേണ്ടി നബി (സ്വ) മുഖേനയോ നേരിട്ടോ ആവശ്യപ്പെടുന്നത് കൊണ്ട് ഒരു തൗഹീദും ഇടിഞ്ഞ് പൊളിഞ്ഞ് വീഴുകയില്ലാട്ടൊ.....🔸ആരോപണം .18.==============നബി സ്വ യോട് " ഫ അഗിസിനീ " എന്നും പറ്റൂലത്രേ ?!!!എന്താ മുജായിദുകളേ നിങ്ങൾക്ക് പറ്റിയത് അല്ലാഹു സഹായിയാണെന്ന് പടിപ്പിച്ച റസൂൽ സ്വ യോട് അഗിസിനീ എന്നല്ലാതെ പിന്നെ എന്താണ് പറയേണ്ടത് ?!!  താബിഈ പണ്ഡിതനായഇമാം ബുഖാരി റ യുടെ ഷൈഖവർകൾ ഇതേ പ്രയോഗമല്ലേ മുത്ത് നബിയോട് നടത്തിയത്, ഇങ്ങനെ ഒന്നാമത്തെ നൂറ്റാണ്ട് മുതൽ എണ്ണിക്കോ വഫാത്തായ നബി സ്വ യോട് ഇസ്തിഗാസ നടത്തിയ സ്വഹാബത്തും , താബിഉകളും , തുടങ്ങി ധാരാളം സംഭവങ്ങൾ ഉണ്ട് ഇവർക്കൊന്നും തിരിയാത്ത പുതിയ ദീൻ അതാണ് മുജായിദ് മതം , ലകും ദീനുകും വലിയ ദീൻ.🔸ആരോപണം. 19.==============ഒരു കോഡി സ്വലാത്ത് അല്ലെങ്കിൽ ലക്ഷം സ്വലാത്ത് ഹദ് യ??? സമർപ്പണം !!!!പുതിയതാണ് പോൽ...പണമുണ്ടാക്കാനത്രേ ?!!!!എന്ത് കച്ചവടമാണ് മൗലവീ മലപ്പുറം സ്വലാത്ത് നഗറിൽ നടക്കുന്നത് , മുഹ്മിനീങ്ങൾ ഒരുമിച്ച് കൂടി സ്വലാത്ത് ചൊല്ലി നബി സ്വ യിലേക്ക് ഹദ് യ ചെയ്യുന്നതാണോ ? ഈ വലിയ സദസ്സിൽ മുഹ്മിനീങ്ങൾ പൊരുത്തപ്പെട്ട് കൊണ്ട് വല്ല സംഭാവനകൾ നൽകിയാൽ അത് എങ്ങനെ കച്ചവടമാകും ? നാക്കുണ്ട് എന്ന് കരുതി എങ്ങനെയും ഏത് രീതിയിലും വളച്ചൊടിച്ച് തൊള്ളയിൽ തോന്നിയത് പുലമ്പരുത് കേട്ടൊ. സത്യത്തിൽ ആത്മീയത തൊട്ട് തീണ്ടിയിട്ടില്ലാത്ത ജൂതന്മാരുടെ വേഷമണിഞ്ഞവരാണ് മുജായിദുകൾ എന്ന് സംശയിക്കാതിരിക്കാൻ നിർവ്വാഹമില്ല.എനി എന്തിനാകുന്നു  ഇങ്ങനെ കോഡിയും ലക്ഷമായും  സമർപ്പിക്കുന്നുവെന്നാണെങ്കിൽ ഒറ്റവാക്കിൽ പറയുകയാണെങ്കിൽ"" മഹബ്ബത്!!!!! ഹബീബ് സ്വ യോടുള്ള സ്നേഹം കൊണ്ട് മുഹിബ്ബീങ്ങൾ ഒരുമിച്ച് കൂടുന്ന വലിയ സദസ്സ് "" ഈ സദസ്സിലൂടെ വലിയൊരു ആത്മീയമായ മാറ്റങ്ങൾ സാധിച്ചെടുക്കാൻ സാധിക്കും , നന്മകൾ കൽപ്പിക്കാൻ സാധിക്കും അത് പോലെ   തവസ്സുൽ  , പുണ്യപരമായ കാര്യങ്ങളെ മുൻ നിർത്തി ചോദിക്കൽ  .... ഇവിടെ മുഹ്മിനീങ്ങൾ ഒരുമിച്ച് കൂടി ധാരാളം സ്വലാത്ത് ചൊല്ലി ആ സ്വലാത്ത് ഒരു സയ്യിദിൻ റ്റെയൊ ആലിമിൻ റ്റെയൊ നേത്ർത്വത്തിൽ ഹബീബ് സ്വ യിലേക്ക് ഹദ് യ ചെയ്യുക അതാകുന്നു സമർപ്പിക്കുക എന്നാൽ‌ എന്നിട്ട് കൂട്ടമായി ആ സ്വലാത്തിനെ മുൻ നിർത്തി ഹബീബ് സ്വ യോട് ഇസ്തിഗാസ ചെയ്യുക , എന്നിട്ട് ആ സ്വലാതിനെയും , ഹബീബ് സ്വ യെയും മുൻ നിർത്തി അല്ലാഹുവിന്നോട് ദുആരക്കും , കൂട്ടുപ്രാർഥനക്ക് എളുപ്പത്തിൽ ഉത്തരം കിട്ടുമല്ലോ ! ജനലക്ഷങ്ങൾ ഉള്ള സദസ്സിൽ ഏതെങ്കിലും ഒരാളുടെ ആമീൻ അല്ലാഹു സ്വീകരിച്ചെങ്കിൽ രക്ഷപ്പെട്ട് പോയല്ലോ!!!  നമ്മൾ!!!!  ഇത്രയേ ഉള്ളൂ സഹോദരാ ഇതിനെയാണൊ ബല്യ ആനത്തലയായിവിമർശിക്കുന്നത് .......‼ഇതിൻ റ്റെ അർത്തം സ്വലാത് സമർപ്പിക്കാതെ തന്നെ മുത്ത് നബി സ്വ യിലേക്ക് എത്തുകയില്ല എന്ന വാദമില്ലാട്ടൊ അത് ശരിക്കും മനസ്സിലാക്കുക....... ഇങ്ങനെ മുത്ത് നബി‌സ്വ യിലേക്ക് എത്തുന്നത് കൊണ്ട് മുഹ്മിനീങ്ങൾക്ക് മുകളിൽ പറഞ്ഞത് പോലെ ചെയ്യാൻ പാടില്ല എന്ന വിരോധം ഇസ്ലാം പടിപ്പിക്കുന്നില്ല , സ്വലാത്ത് സമ്മേളനങ്ങളെ ചൂഷണമെന്നും, കച്ചവടമെന്നുമൊക്കെ  വിമർശനം ഉന്നയിക്കുന്നവർ ജൂതചാരന്മാരാണ് ആത്മീയതയെ നശിപ്പിച്ച് ഇസ്ലാമിനെ തകർക്കുന്നവരാണ് . 

Post a Comment

Previous Post Next Post